മിതമായ മദ്യപാനം ഹൃദയസ്തംഭന സാധ്യത കുറയ്ക്കും; പക്ഷേ അധികമാവരുത്

മദ്യപാനം ആരോഗ്യത്തിന് ഹാനികരം തന്നെ എന്നതില്‍ സംശയമില്ല. ഇതുണ്ടാക്കുന്ന ദോഷവശങ്ങളും ചെറുതല്ല. എന്നാല്‍ ദിവസേന മദ്യപിച്ചില്ലെങ്കില്‍ കൈ വിറയ്ക്കുന്നവര്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത. മിതമായ മദ്യപാനം ശരീരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല. ഹൃദയസ്തംഭനത്തിനുള്ള സാധ്യത കുറയ്ക്കുമെന്നും പഠനം വ്യക്തമാക്കുന്നു. അപൂര്‍വമായി മദ്യപിക്കുന്നവര്‍ക്കും ആശ്വാസകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്.

മറ്റെന്ത് കാര്യങ്ങളേക്കാളും ആള്‍ക്കഹോള്‍ കൊണ്ടുള്ള ഗുണം ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ സൃഷ്ടിക്കപ്പെടും. എന്നാല്‍ രക്ത സമ്മര്‍ദ്ദം കൂട്ടും എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. അതിനാല്‍ മിതമായ മദ്യപാനം നല്ലതാണ് എന്ന് ഗവേഷകനായ ഐമര്‍ ജാന്‍സ്‌കി പറയുന്നു. നോര്‍വീജിയന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ പ്രൊഫസറാണ് ഐമര്‍ ജാന്‍സ്‌കി.

ഹൃദയാഘാതവും മദ്യവും തമ്മിലുള്ള ബന്ധം നേരത്തെ പഠന വിധേയമാക്കപ്പെട്ടതാണ്. അന്നത്തെ പഠന റിപ്പോര്‍ട്ട് അന്താരാഷ്ട്ര കാര്‍ഡിയോളജി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. സ്ഥിരമായി മിതമദ്യപാനികള്‍ക്ക് ഹൃദയാരോഗ്യം താരതമ്യേന മികച്ചതായിരിക്കും എന്ന് രണ്ട് പഠനങ്ങളും പൊതുവായി വ്യക്തമാക്കുന്നു.

പ്രതിവാരം മൂന്ന് മുതല്‍ അഞ്ച് വരെ പെഗ് മദ്യം കഴിക്കുന്നവര്‍ക്ക് ഹൃദയാഗാത സാധ്യത 33 ശതമാനം കുറവായിരി്ക്കുമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. ഹൃദയാഘാതവും മദ്യപാനവും തമ്മിലുള്ള ബന്ധം സംബന്ധിച്ചാണ് പഠനം നടത്തിയത്. പഠനത്തില്‍ 60,665 പേര്‍ പങ്കാളികളായി. 1995 – 97 കാലഘട്ടത്തില്‍ നടത്തിയ പഠനത്തില്‍ ആര്‍ക്കും ഹൃദയസ്തംഭനം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

ഒരിക്കലും മദ്യപിക്കാത്തവര്‍ ലഹരി തേടുമ്പോള്‍ ഹൃദയസ്തംഭന സാധ്യത കൂടുതലാണ്. പഠന വിധേയമാക്കിയവരില്‍ അമിത മാദയ്പാനികളില്‍ 2966 പേര്‍ക്ക് ഹൃദ്രോഗം കണ്ടെത്തിയതായും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രതിദിനം നിശ്ചിത അളവില്‍ മദ്യപിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത ഇല്ല എന്നല്ല പഠന റിപ്പോര്‍ട്ടിന്റെ അര്‍ത്ഥമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here