പാംപോരില്‍ മൂന്നു ഭീകരരെയും വധിച്ചതായി സൈന്യം; ആയുധങ്ങള്‍ കണ്ടെടുത്തു; ഏറ്റുമുട്ടല്‍ അവസാനിച്ചതായും സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപോരില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്കു നേരെ ആക്രമണം നടത്തിയ മൂന്നു ഭികരരെയും വധിച്ചതായി സൈന്യം അവകാശപ്പെട്ടു. 48 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചതായി സൈന്യം സ്ഥിരീകരിച്ചത്. ഒരു ഭീകരനെ ഇന്നലെ തന്നെ വധിച്ചിരുന്നു. രണ്ടു പേരെ ഇന്നു നടന്ന ഏറ്റുമുട്ടലിലും വധിച്ചു. ഏറ്റുമുട്ടലില്‍ മൂന്നു സൈനികരും രണ്ടു സിആര്‍പിഎഫ് ജവാന്‍മാരും കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടല്‍ അവസാനിച്ചതായി സൈന്യം അറിയിച്ചു. രണ്ടു ഭീകരരുടെ മൃതദേഹം കണ്ടെത്തിയതായും മൂന്നാമത്തെ മൃതദേഹത്തിനായി തെരച്ചില്‍ നടക്കുകയാണെന്നും സൈന്യം വ്യക്തമാക്കി. ഭീകരരുടെ കൈയ്യില്‍ നിന്നും വന്‍ ആയുധശേഖരം കണ്ടെത്തിയിട്ടുണ്ട്.

ആക്രമണത്തിന്റെ രീതിയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചത് ലഷ്‌കര്‍ ഇ തയിബയാണ് ആക്രമണത്തിനു പിന്നിലെന്നാണെന്ന് സിആര്‍പിഎഫ് ഡിജി പ്രകാശ് മിശ്ര പറഞ്ഞു. മൂന്നു ദിവസത്തോളം നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരെ വധിക്കാന്‍ സാധിച്ചത്. ഭീകരരുടെ വെടിവയ്പില്‍ ഇന്നലെ മാത്രം മൂന്നു ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പാരാ സ്‌പെഷല്‍ ഫോഴ്‌സ് ക്യാപ്റ്റന്‍ പവന്‍കുമാര്‍, ക്യാപ്റ്റന്‍ തുഷാര്‍ മഹാജന്‍, ഓം പ്രകാശ് എന്നിവരാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. ഒരു ഭീകരനെയും ഇന്നലെ വധിച്ചിരുന്നു.

ശനിയാഴ്ചയാണ് സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. അന്നു രണ്ടു ജവാന്മാരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന്, സമീപത്തുള്ള ഒന്‍ട്രപ്രനര്‍ ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓഫീസിലേക്ക് ഇരച്ചുകയറിയ ഭീകരരുമായി കനത്ത ഏറ്റുമുട്ടലിനിടെയാണ് മൂന്നു ജവാന്മാര്‍ക്കു ജീവന്‍ നഷ്ടമായത്. ഇന്നലെ പുലര്‍ച്ചെ കെട്ടിടത്തിനുള്ളിലേക്കു സൈന്യം ഇരച്ചുകയറാന്‍ ശ്രമിച്ചപ്പോള്‍ ഭീകരര്‍ നടത്തിയ വെടിവയ്പിലായിരുന്നു മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News