മംഗളത്തിലെ വ്യാജവാര്‍ത്ത: അജ്ഞാത റിപ്പോര്‍ട്ടര്‍ക്ക് നല്‍കാന്‍ എഐഎസ്എഫ് പ്രവര്‍ത്തകരുടെ റോസാപ്പൂവ്; വ്യത്യസ്ത സമരത്തിന് വേദിയായത് മംഗളം കൊല്ലം ബ്യൂറോ

കൊല്ലം: ഡി രാജയുടെ മകള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന മംഗളം പത്രത്തിലെ വ്യാജ വാര്‍ത്തയ്‌ക്കെതിരെ എഐഎസ്എഫ് പ്രവര്‍ത്തകരുടെ വ്യത്യസ്ത പ്രതിഷേധം. വാര്‍ത്ത കൊടുത്ത ലേഖകന്‍ ആര് എന്ന് വ്യക്തമാകാത്ത സാഹചര്യത്തിലാണ് വിവിധ മംഗളം ബ്യൂറോയില്‍ നേരിട്ടെത്തി വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ലേഖകന് നല്‍കാന്‍ റോസാപ്പൂ കൈമാറിയത്. കൊല്ലത്തെ മംഗളം ഓഫീസായിരുന്നു പ്രതിഷേധ വേദി.

പ്രകടനമായി ആയിരുന്നു എഐഎസ്എഫ് പ്രവര്‍ത്തകര്‍ എത്തിയത്. മംഗളം ദിനപത്രത്തിലെ ഓഫീസില്‍ എത്തിയ പ്രവര്‍ത്തകര്‍ ലേഖകന് പ്രതീകാത്മക പ്രതിഷേധം എന്ന നിലയില്‍ റോസാപ്പൂ കൈമാറി. ജെഎന്‍യു വിഷയത്തില്‍ വ്യാജ വാര്‍ത്ത നല്‍കിയതിലുള്ള പ്രതിഷേധവും അറിയിച്ചു.

ജെഎന്‍യു വിഷയത്തില്‍ വിദ്യാര്‍ത്ഥികളെ വേട്ടയാടുന്ന മാധ്യമങ്ങളിലെ ജീവനക്കാര്‍ക്ക് റോസാപ്പൂവ് നല്‍കുന്ന പുതിയ സമര മാര്‍ഗ്ഗത്തിന് ജെഎന്‍യു വിദ്യാര്‍ത്ഥികളാണ് തുടക്കം കുറിച്ചത്. വ്യാജ വീഡിയോ നല്‍കിയ സീ ന്യൂസിനെ പ്രതിനിധീകരിച്ച് ജെഎന്‍യുവില്‍ എത്തിയ റിപ്പോര്‍ട്ടര്‍ക്കാണ് കഴിഞ്ഞ ദിവസം റോസാപ്പൂ നല്‍കിയത്. ഇതിനെ മാതൃകയാക്കിയാണ് എഐഎസ്എഫ് പ്രവര്‍ത്തകര്‍ മംഗളം ദിനപത്രത്തിന്റെ കൊല്ലത്തെ ഓഫീസിലെത്തി, റോസാപ്പൂവ് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here