മൊബൈല്‍ ഫോണ്‍ പോക്കറ്റില്‍ സൂക്ഷിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പുണ്ട്; ബീജത്തിന്റെ അളവു കുറയും

ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും ഫോണ്‍ ഉപയോഗിക്കുന്ന ഒരാളാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ക്ക് ഒരു മുന്നറിയിപ്പുണ്ട്. ഇത് നിങ്ങളുടെ ശുക്ലത്തിലെ ബീജത്തിന്റെ അളവു കുറയ്ക്കുമെന്നാണ് വന്ധ്യതാ ചികിത്സയുമായി ബന്ധപ്പെട്ട രംഗത്തെ വിദഗ്ധര്‍ പറയുന്നത്. നിങ്ങള്‍ മൊബൈല്‍ സൂക്ഷിക്കുന്നത് ലിംഗത്തിന് അടുത്താണെങ്കില്‍ തീര്‍ച്ചയായും അത് നിങ്ങളുടെ പ്രത്യുല്‍പാദന ശേഷിയെ ബാധിക്കും എന്നാണ് പറയുന്നത്. അതായത് ഫോണ്‍ പാന്റിന്റെ പോക്കറ്റില്‍ ഇടുമ്പോള്‍ സൂക്ഷിക്കണമെന്നു സാരം. അതുകൊണ്ട് മൊബൈല്‍ ഫോണിന് അടിമയാകരുതെന്ന ഉപദേശമാണ് പുരുഷന്‍മാര്‍ക്ക് വിദഗ്ധര്‍ നല്‍കുന്നത്.

ജോലിസ്ഥലത്ത് സ്യൂട്ട് ഉപയോഗിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ഫോണ്‍ സ്യൂട്ടിന്റെ പോക്കറ്റില്‍ ഇടുന്നതാണ് ഉചിതമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് ബീജത്തിന്റെ അളവു കുറഞ്ഞ് പ്രത്യുല്‍പാദന ശേഷിയെ ബാധിക്കുമെന്ന റിസ്‌ക് കുറക്കും. പാന്റിന്റെ പോക്കറ്റില്‍ ലിംഗത്തോടടുത്ത് ഫോണ്‍ സൂക്ഷിക്കുന്ന ആളുകളില്‍ നടത്തിയ പഠനത്തില്‍ 47 ശതമാനം ആളുകളിലും ബീജത്തിന്റെ അളവു കുറയുന്നതായി കണ്ടെത്തി. ആക്ടീവ് ആയിട്ടുള്ള ബീജവും അതിന്റെ ക്വാളിറ്റിയുമാണ് പഠനവിധേയമാക്കിയത്. ഇതില്‍ ബീജത്തിന്റെ അളവു കുറഞ്ഞു വരുന്നതായി കണ്ടെത്തി. ഫോണിന്റെ റേഡിയേഷന്‍ മൂലം സ്‌പേം ചൂടാകുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് പറയപ്പെടുന്നത്.

ഒരു വര്‍ഷത്തിനിടെ വന്ധ്യതാ നിവാരണ ക്ലിനിക്കുകളില്‍ സന്ദര്‍ശനം നടത്തിയ 100ഓളം ആളുകളിലാണ്പഠനം നടത്തിയത്. പലരും ഫോണ്‍ പോക്കറ്റില്‍ ലിംഗത്തോടു ചേര്‍ത്ത് വയ്ക്കുന്നു എന്നു മാത്രമല്ല ചാര്‍ജ് ചെയ്തു കൊണ്ടു സംസാരിക്കുന്നവരാണെന്നും കണ്ടെത്തി. ഈ സമയങ്ങളില്‍ ഫോണ്‍ ശരീരത്തിനടുത്തു നിന്നും സെന്റീമീറ്ററുകള്‍ മാത്രം അകലെയാണ് സൂക്ഷിക്കുന്നത്. ഇതും ബീജത്തിന്റെ അളവു കുറയുന്നതിന് കാരണമാകുന്നു. ഫോണ്‍ ഒരു മേശയുടെ അരികില്‍ സൂക്ഷിക്കുന്നതു പോലും ആശങ്കയുണ്ടാക്കുന്നുണ്ട്.

വിദേശരാഷ്ട്രങ്ങളില്‍ പുരുഷന്‍മാരുടെ ബീജത്തിന്റെ അളവു ക്രമേണ കുറഞ്ഞു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് അവരുടെ പ്രത്യുല്‍പാദന ശേഷിയെ ബാധിക്കുന്നുമുണ്ട്. ഒരു കുഞ്ഞിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ക്ക് അതിനു ബുദ്ധിമുട്ടുണ്ടാകും. സ്ത്രീകള്‍ ഫോണ്‍ അവരുടെ ശരീരത്തില്‍ സൂക്ഷിച്ച് കൊണ്ടുനടക്കുന്ന പതിവില്ല. അതുകൊണ്ടുതന്നെ ഇത് അവരുടെ ഗര്‍ഭധാരണ സാധ്യതയെ ബാധിക്കുന്നുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel