കണ്ണൂര്‍: എസ്എസ്എല്‍സി പരീക്ഷയുടെ ഭാഗമായ ഐടി പ്രാക്ടിക്കല്‍ പരീക്ഷ റദ്ദാക്കി. ചോദ്യപ്പേപ്പര്‍ ചോര്‍ന്ന പരീക്ഷാ കേന്ദ്രത്തില്‍ വീണ്ടും പരീക്ഷ നടത്താന്‍ പരീക്ഷാ ഭവന്‍ തീരുമാനിച്ചു. പ്രാക്ടിക്കല്‍ പരീക്ഷയുടെ സോഫ്റ്റ് വെയര്‍ പകര്‍ത്തി ചോദ്യപ്പേപ്പര്‍ പകര്‍ത്തിയ സംഭവം പീപ്പിള്‍ ടിവിയാണ് പുറത്തുവിട്ടത്. തുടര്‍ന്നാണ് പ്രസ്തുത കേന്ദ്രത്തില്‍ പരീക്ഷ വീണ്ടും നടത്താന്‍ ഡിപിഐയുടെ തീരുമാനം.

പയ്യന്നൂര്‍ സെന്റ് മേരീസ് എച്എസ്എസില്‍ നടത്തിയ പരീക്ഷയാണ് റദ്ദാക്കിയത്. എയ്ഡഡ് സ്‌കൂള്‍ ആണ് ഇത്. സമീപത്തെ മറ്റൊരു സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളുടെ റോള്‍ നമ്പര്‍ ഉപയോഗിച്ച് സോഫ്റ്റ് വെയര്‍ പകര്‍ത്തി. സ്‌കൂളിലെ ചീഫ് എക്‌സാമിനറുടെ പാസ്‌വേഡ് ഉപയോഗിച്ചാണ് പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ ചോര്‍ത്തിയത്.