കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലറെ ഉപരോധിച്ചു. ഹോസ്റ്റല്‍ ഫീസ് വര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. മെരിറ്റ് സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍വകലാശാല പിന്തിരിയണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. രാത്രി വരെ വിദ്യാര്‍ത്ഥികള്‍ വിസിയെ ഉപരോധിച്ചു. ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ ചേര്‍ന്നാണ് സമരം സംഘടിപ്പിച്ചത്. സമരം അവസാനിപ്പിക്കാന്‍ പോലീസ് ഇടപെട്ടെങ്കിലും വിദ്യാര്‍ഥികള്‍ വഴങ്ങിയില്ല. രാത്രി വൈകി താല്‍ക്കാലികമായി നിര്‍ത്തി വച്ചെങ്കിലും സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു.