പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും; ഇരുസഭകളേയും അഭിസംബോധന ചെയ്ത് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം

ദില്ലി: ജെഎന്‍യു പ്രശ്‌നത്തില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും. പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്ത് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടത്തും. കനനയ്യുടെ അറസ്റ്റും, രോഹിത് വിമുലയുടെ ആത്മഹത്യയും സഭയെ പ്രക്ഷബ്ദമാക്കുമെന്നാണ് സൂചന. റെയില്‍വേ ബജറ്റ് 25നും പൊതുബജറ്റ് 29നുമാണ് നടക്കുന്നത്.

സഭാ നടപടികള്‍ തടസമില്ലാതെ നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ വിളിച്ച സര്‍വകക്ഷിയോഗം തിങ്കളാഴ്ച സന്ധ്യക്ക് ചേര്‍ന്നിരുന്നു. എന്നാല്‍, വിഷയത്തില്‍ സര്‍ക്കാറും പ്രതിപക്ഷവും തമ്മില്‍ ധാരണയിലെത്തിയില്ല. ജെ.എന്‍.യു പ്രശ്‌നം, രോഹിത് വെമുലയുടെ ആത്മഹത്യ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള ഒരുക്കത്തിലാണ്.

ജി.എസ്.ടി, റിയല്‍ എസ്റ്റേറ്റ് ബില്‍ ഉള്‍പ്പെടെ സുപ്രധാന ബില്ലുകള്‍ സഭയുടെ മുന്നിലുണ്ട്. ജി.എസ്.ടി ബില്‍ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭ കടന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News