പി.ജയരാജനെ ഇന്ന് ശ്രീ ചിത്തിര മെഡിക്കല്‍ കോളേജിലേക്ക് മാറ്റും; ഏതു വാഹനത്തില്‍ എങ്ങനെ കൊണ്ടുപോകണമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ തീരുമാനിക്കും

കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ അറസ്റ്റിലായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ഇന്ന് തിരുവനന്തപുരം ശ്രീ ചിത്തിര തിരുന്നാള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് സായുധസേനയ്ക്കാണ് ഉത്തരവ് നല്‍കിയത്. പി ജയരാജനെ എപ്പോള്‍ മാറ്റണമെന്ന കാര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് തീരുമാനമെടുക്കും. ഏതു വാഹനത്തില്‍ എങ്ങനെ കൊണ്ടുപോകണമെന്നും മെഡിക്കല്‍ കോളേജധികൃതര്‍ തീരുമാനിക്കും.

ജയരാജന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ നാലു തവണ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ജയരാജന്‍ തനിക്ക് ഇടയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലൊന്നും കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കൂടുതല്‍ വിദഗ്ധ പരിശോധനകള്‍ക്കായി ഡോക്ടര്‍മാര്‍ ചിത്തിര തിരുന്നാള്‍ മെഡിക്കല്‍ കോളേജ് നിര്‍ദേശിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News