തൃശൂരില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; സര്‍ക്കാര്‍ അംഗീകരിച്ച വേതനം ലഭ്യമാക്കിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാന്‍ തീരുമാനം

തൃശൂര്‍: വേതന വര്‍ധനവ് ആവശ്യപ്പെട്ട് തൃശൂരിലെ സ്വകാര്യ ബസ് ജീവനക്കാര്‍ ഇന്ന് പണിമുടക്കും. ക!ഴിഞ്ഞ വര്‍ഷം പുതുക്കിയ ഫെയര്‍ വേജ് അനുസരിച്ചുള്ള തുക അഞ്ച് മാസമായി ലഭിക്കാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങിയത്. സിഐടിയു, ബിഎംഎസ് തൊഴിലാളികള്‍ സംയുക്തമായാണ് സമരം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ സര്‍ക്കാര്‍ അംഗീകരിച്ചു നല്‍കിയ വേതനം ലഭ്യമാക്കിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനും തൊഴിലാളികള്‍ തീരുമാനമെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here