യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം ഉപേക്ഷിച്ചു; മുഖ്യപ്രതി കഞ്ചാവു വില്‍പ്പനക്കിടെ പിടിയില്‍

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദില്ലി സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം ഉപേക്ഷിച്ച സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. വടവള്ളി ബാലാജി (34)യാണ് പിടിയിലായത്.

ജനുവരി ആറിന് അഞ്ജു സാവിത്രി (23)യെന്ന യുവതിയെയാണ് ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടു പോയത്. പിന്നീട് വടവള്ളിയിലെ വീട്ടില്‍വച്ച് പീഡിപ്പിക്കുകയും അഞ്ചുദിവസത്തിനുശേഷം കൈകാലുകള്‍ ബന്ധിച്ച് ഈറോഡിലെ പെരുന്തുറൈയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കേസ്.

സംഭവവുമായി ബന്ധപ്പെട്ട് വടവള്ളി പൊലീസ്, കാര്‍ ഡ്രൈവര്‍ രാജ, ശ്രീകാന്ത്, വിജയകുമാര്‍ എന്നിവരെ അറസ്റ്റുചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാലാജിയെ പിടികൂടിയത്. വടവള്ളിയില്‍ കഞ്ചാവ് വില്‍്പന നടത്തുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

2009ല്‍ മറ്റൊരു പീഡനക്കേസിലും ലൈസന്‍സില്ലാത്ത തോക്ക് കൈവശം വച്ച കേസിലും ബാലാജി പ്രതിയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here