മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചു; പ്രധാനമന്ത്രി നോക്കിനില്‍ക്കെ വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു; വീഡിയോ കാണാം

വരാണസി: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ത്ഥിയെ എബിവിപി- ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചു. സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ മോദി പ്രസംഗം പൂര്‍ത്തിയാക്കിയ ഉടനെയണ് അശുതോഷ് സിംഗ് എന്ന വിദ്യാര്‍ത്ഥി മുദ്രാവാക്യം ഉയര്‍ത്തിയത്.

ഉടന്‍തന്നെ ഇയാളുടെ സമീപമെത്തിയ എബിവിപി പ്രവര്‍ത്തകര്‍ മോദി നോക്കിനില്‍ക്കെ അശുതോഷിന്റെ മുഖത്ത് അടിക്കുകയായിരുന്നുവെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന്റെ പ്രവര്‍ത്തനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് മര്‍ദനമേറ്റതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. 1997 മുതല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന്റെ പ്രവര്‍ത്തനം വിലക്കിയിരിക്കുകയാണ്. ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നും ശബ്ദമുയര്‍ത്താന്‍ അനുവദിക്കുന്നില്ലെന്നും എഎന്‍ഐ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അശുതോഷ് വ്യക്തമാക്കി.

സംഭവത്തോടെ മൈക്ക് കയ്യിലെടുത്ത മോദി സര്‍വകലാശാല തനിക്ക് നല്‍കുന്ന ഡോക്‌റേറ്റ് നിരസിക്കുന്നതായി ചാന്‍സലോടും വൈസ് ചാന്‍സലറോടും പറഞ്ഞു. എന്നാല്‍, സര്‍വകലാശാല ഡി ലിറ്റ് പ്രഖ്യാപിച്ച രണ്ടു ദിവസം മുന്‍പ് തന്നെ മോദി ഇത് നിരസിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News