സിക രോഗമായി വന്നപ്പോള്‍ കാറിന്റെ പേരുമാറ്റി ടാറ്റ; ഇന്‍ഡിക്കയുടെ പകരക്കാരന്‍ ഇനി ടിയാഗോ എന്ന പേരില്‍

ന്‍ഡിക്കയുടെ രൂപവും ഭാവവും മാറ്റി ടാറ്റ പുറത്തിറക്കാനിരുന്ന കാറിന്റെ പേരു മാറ്റി. സിക്ക എന്ന പേരില്‍ നിരത്തില്‍ ഇറക്കാനിരുന്ന കാറിന്റെ പേരാണ് ടിയാഗോ എന്നു മാറ്റിയത്. സിക വൈറസ് ലോകത്തിനാകെ ഭീതിയുമായി പരന്ന സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം. ദില്ലി മോട്ടോര്‍ ഷോയിലാണ് ടാറ്റ പുതിയ കാര്‍ അവതരിപ്പിച്ചത്.

ഹുണ്ടായുടെയും മാരുതിയുടെയും മധ്യനിര ഹാച്ച്ബായ്ക്കുകളോടു വിപണിയില്‍ മത്സരിക്കാന്‍ ലക്ഷ്യമിട്ടാണ് ടാറ്റ ടിയാഗോ പുറത്തിറക്കുന്നത്. നാലു ലക്ഷം രൂപമുതലായിരിക്കും വില. മാര്‍ച്ച് അവസാനത്തോടെ ടിയാഗോ നിരത്തിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News