പരസ്യപ്രസ്താവനയ്ക്ക് എഐസിസി വിലക്ക്; സ്ഥാനാര്‍ത്ഥിയാവാന്‍ സ്വയം സന്നദ്ധത പ്രകടിപ്പിക്കുന്നതില്‍ കാര്യമില്ലെന്ന് സുധീരന്‍; തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇല്ലെന്ന് ചെന്നിത്തല

ദില്ലി: തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എഐസിസി നേതൃത്വം പരസ്യ പ്രസ്താവന വിലക്കി. തന്റെ പേരില്‍ തൃശൂരില്‍ കണ്ട ചുവരെഴുത്ത് തെറ്റെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ മത്സരിക്കാന്‍ സ്വയം സന്നദ്ധത പ്രകടിപ്പിക്കുന്നതില്‍ കാര്യമില്ല എന്നും വിഎം സുധീരന്‍ പറഞ്ഞു. വിഎം സുധീരന്‍ എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്ന പാരമ്പര്യം കോണ്‍ഗ്രസിന് ഇല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടില്ല. കൂട്ടായ നേതൃത്വമായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക. നാല് തവണ മത്സരിച്ചവരെ ഒഴിവാക്കണം എന്ന നിര്‍ദ്ദേശം ഉയര്‍ന്നു വന്നിട്ടില്ല. ബിഡിജെഎസുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തില്ല. ജയസാധ്യതയും ജനസമ്മിതിയും ആകണം സ്ഥാനാര്‍ത്ഥിത്വത്തിനുള്ള മാനദണ്ഡം എന്നും ചെന്നിത്തല ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ആരോപണ വിധേയരായവര്‍ തെരഞ്ഞെടുപ്പില്‍നിന്ന് മാറി നില്‍ക്കണം എന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെപി വിശ്വനാഥന്‍ പറഞ്ഞു. ആരോപണ വിധേയനായ താന്‍ രണ്ട് തവണ മത്സരിച്ചപ്പോഴും തോറ്റു. ജയസാധ്യതയാണ് മാനദണ്ഡമെങ്കില്‍ കോണ്‍ഗ്രസ് ഈ നിബന്ധന പാലിക്കണം. ഇത്തരക്കാര്‍ മത്സരിക്കാതെ മാറി നില്‍ക്കുന്നതാണ് നല്ലത് എന്നും കെപി വിശ്വനാഥന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News