ആളുമാറാതിരിക്കാന്‍ ഇരട്ട സഹോദരിമാര്‍ വരിച്ചത് ഒരാളെ; കൗതുകകരമായ ദാമ്പത്യ വിശേഷങ്ങള്‍ പങ്കിട്ട് ഇരുവരും; വീഡിയോ യൂട്യൂബില്‍ സൂപ്പര്‍ഹിറ്റ്

പങ്കാളിയെ മാറിപ്പോകുന്ന ഇരട്ടകളുണ്ടാകാം. അതില്‍നിന്ന് വ്യത്യസ്തരാണ് ആസ്‌ട്രേലിയയില്‍ നിന്നുള്ള ഇരട്ട സഹോദരിമാര്‍. വിവാഹം കഴിച്ച് ശേഷം പങ്കാളികള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ ഇരുവരും ബുദ്ധിപൂര്‍വ്വം ഇടപെട്ടു. രൂപത്തില്‍ സമാനരായ അന്ന ഡെസിന്‍കും ലൂസി ഡെസിന്‍കും വിവാഹം കഴിച്ചത് ഒരാളെയാണ്. 32കാരനായ ബെന്‍ ബെയ്ന്‍ ആണ് ഇരുവരുടെയും ഭര്‍ത്താവ്.

ശരീര സംരക്ഷണത്തില്‍ അതീവ താല്‍പര്യമുള്ള ബെന്‍ ഇരുവരുടെയും നിര്‍ദ്ദേശം സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഇരട്ട സ്‌നേഹം ലഭിക്കുന്നു എന്നാണ് ബെന്‍ വിശദീകരിക്കുന്നത്. രണ്ട് സ്ത്രീ സുഹൃത്തുക്കളുമായി കഴിയാനാകുന്നത് സന്തോഷകരമായ കാര്യമാണ്. ഇരുവരുമായി ഒരേസമയം സംവദിക്കുന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരാളോട് ഒരു കാര്യം പറഞ്ഞാല്‍ അതേ കാര്യം മറ്റേയാളോടും വിശദീകരിക്കേണ്ടി വരും. ഇരുവരും തമ്മിലുള്ള ബന്ധം കൃത്യമായി നിലനിര്‍ത്തുന്നത് ഇങ്ങനെയാണ്. രണ്ട് പേരെയും സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ താന്‍ ഒറ്റയ്ക്ക് മാത്രമാണ് എന്നത് കൂടുതല്‍ ബുദ്ധിമുട്ടേറിയതാണ്. എന്നാല്‍ താന്‍ ഇത് ആസ്വദിക്കുന്നു. – ബെന്‍ ബെയ്ന്‍ വിശദീകരിക്കുന്നു.

മുഖത്ത് നേരിയ വ്യത്യാസം മാത്രമുണ്ടായിരുന്ന അന്നയും ലൂസിയും പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയരായാണ് രൂപത്തില്‍ സദൃശ്യരായത്. ലക്ഷങ്ങള്‍ ചെലവിട്ടാണ് സര്‍ജറി നടത്തിയത്. രണ്ടുപേര്‍ക്കും വേണ്ടി ഒരു കിടപ്പുമുറിയും ഒരു കട്ടിലും. രണ്ട് പേരെയും സന്തോഷിപ്പിക്കാന്‍ ഇരട്ടി ഊര്‍ജ്ജമാണ് ബെന്‍ ചെലവിടേണ്ടിവരുന്നത്.- അന്നയും ലൂസിയും പറയുന്നു.

ബെയ്‌നുമായുള്ള മാനസിക ബന്ധം വലുതാണ് എന്ന് അന്നയും ലൂസിയും പറയുന്നു. ഒരു ജോലിയും ഒരു കാറും പങ്കിടുന്ന ഇരുവരും ഒറ്റ ഫേസ്ബുക് അക്കൗണ്ടുമാണ് ഉപയോഗിക്കുന്നത്. ഫേസ്ബുക് വഴിയാണ് ഇരുവരും ബെയ്‌നെ പരിചയപ്പെട്ടതും. പങ്കാളികളെ വിശ്വാസത്തില്‍ എടുത്ത് മുന്നോട്ടപോകാന്‍ കഴിയുമോ എന്നതായുരുന്നു വലിയ പ്രശ്‌നം. എന്നാല്‍ അത് പരിഹരിച്ചതോടെ വലിയ ആത്മ വിസ്വാസമായി എന്നും വെയ്ന്‍ വെളിപ്പെടുത്തുന്നു. ആസ്‌ട്രേലിയന്‍ ചാനലായ കറന്റ് അഫയേഴ്‌സിന് നല്‍കിയ അഭിമുകം യൂട്യൂബില്‍ ഇതിനകം വൈറലായിക്കഴിഞ്ഞു. രണ്ടേകാല്‍ കോടിയോളം പേരാണ് ഇതിനകം വീഡിയോ കണ്ടത്.

അന്നയും ലൂസിയും വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel