‘ഐ’യുണ്ടാക്കിയത് കഴുത്തറ്റംകടം; ആസ്‌കാര്‍ രവിചന്ദ്രന്‍ സ്വത്ത് വില്‍ക്കുന്നു

വിക്രം നായകനായ ഐയുടെ നിര്‍മാതാവ് ആസ്‌കാര്‍ രവിചന്ദ്രന്റെ സ്വത്തുകള്‍ വില്‍ക്കാന്‍ തയ്യാറാകുന്നു. ചിത്രം വിജയമായിരുന്നെങ്കിലും സാമ്പത്തികമായി രവിചന്ദ്രന് വന്‍നഷ്ടമാണ് ഉണ്ടാക്കിയത്. ഐ നിര്‍മിക്കാന്‍ വേണ്ടി രവിചന്ദ്രന്‍ എടുത്ത ലോണ്‍ തിരിച്ചടയ്ക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ വീടും ഓഫീസും ബാങ്ക് ജപ്തി ചെയ്തിരുന്നു.

ഒടുവിലിതാ കോയമ്പത്തൂരില്‍ രവിചന്ദ്രന്റെ പേരിലുള്ള 35 കോടിയുടെ സ്വത്ത് വില്‍ക്കാനുണ്ടെന്ന് ബാങ്ക് ഇപ്പോള്‍ പരസ്യം ചെയ്തിരിക്കുകയാണ്. ചെന്നൈയിലെ ശ്രീറാം നഗറിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍ നിന്ന് 96.75 കോടി രൂപയാണ് രവിചന്ദ്രന്‍ ലോണെടുത്തത്. ലോണ്‍ തിരിച്ചടയ്‌ക്കേണ്ട കാലവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.

110 കോടിയായിരുന്നു ഐയുടെ നിര്‍മ്മാണ ചിലവ്. 75 കോടിയാണ് സിനിമയുടെ പ്രചരണ പരിപാടികള്‍ക്കായി ചിലവഴിച്ചത്. കമ്പനി പ്രതിസന്ധി നേരിട്ടതോടെ കമല്‍ഹാസന്റെ വിശ്വരൂപം 2വിന്റെ റിലീസും പ്രതിസന്ധിയിലായിട്ടുണ്ട്.

ജയം രവി നായകനായി എത്തിയ ഭൂലോകമാണ് രവിചന്ദ്രന്‍ നിര്‍മ്മാതാവായി അവസാനം തീയേറ്ററുകളില്‍ എത്തിയ ചിത്രം. മലയാളത്തില്‍ അനൂപ് മേനോന്‍ നായകനായി എത്തിയ ലക്കി ജോക്കേഴ്‌സ് എന്ന സിനിമയും രവിചന്ദ്രന്‍ നിര്‍മ്മിച്ചിട്ടുണ്ട്. ജുറാസിക് വേള്‍ഡ് അടക്കമുള്ള ഹോളിവുഡ് ചിത്രങ്ങളുടെ വിതരണക്കാരനായും രവിചന്ദ്രന്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News