സഞ്ജയ് ദത്ത് വ്യാഴാഴ്ച ജയില്‍ മോചിതനാകും; സ്വീകരണച്ചടങ്ങിന് ജയില്‍ അധികൃതര്‍ അനുമതി നിഷേധിച്ചു

മുംബൈ: ആയുധം കൈവശംവച്ച കേസില്‍ യേര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നടന്‍ സഞ്ജയ് ദത്ത് വ്യാഴാഴ്ച ജയില്‍ മോചിതനാകും. ഫെബ്രുവരി 25ന് രാവിലെ ഒമ്പതിന് സഞ്ജയ് ദത്ത് ജയില്‍ മോചിതനാകുമെന്ന് ജയില്‍ വൃത്തങ്ങള്‍ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1993 മുംബൈ സ്‌ഫോടന പരമ്പരയുടെ സമയത്ത് അനധികൃതമായി ആയുധം കൈവശംവച്ച കേസില്‍ അഞ്ച് വര്‍ഷം തടവാണ് സഞ്ജയ് ദത്തിന് വിധിച്ചത്.

ഭാര്യ മന്യത, മറ്റു കുടുംബാംഗങ്ങള്‍ സഞ്ജയ് ദത്തിനെ സ്വീകരിക്കാന്‍ ജയിലില്‍ എത്തും. വീട്ടുകാര്‍ സ്വാഗത പരിപാടി സംഘടിപ്പിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ജയില്‍ അധികൃതര്‍ നിഷേധിച്ചു. ഒക്ടോബര്‍ വരെ ജയിലില്‍ കഴിയേണ്ടിയിരുന്ന താരത്തെ നല്ല നടപ്പിന്റെ പേരിലാണ് നേരത്തേ മോചിപ്പിക്കുന്നത്. പരോള്‍ കാലത്ത് കൂടുതല്‍ കാലം പുറത്തിരുന്നതിനാല്‍ രണ്ടു ദിവസം അധികം ജയിലില്‍ കഴിയേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News