തിരുവനന്തപുരത്ത് മോഷ്ടാവെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; മരിച്ചത് തമിഴ്‌നാട് സ്വദേശി; നാലു നാട്ടുകാര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മോഷ്ടാവെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. തിരുവനന്തപുരത്തിന് അടുത്ത് പൂന്തുറയിലാണ് സംഭവം. തമിഴ്‌നാട് അംബാസമുദ്രം സ്വദേശി യേശുദാസ്(34) ആണ് മരിച്ചത്. മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ ഇയാളെ പരസ്യമായി തല്ലിച്ചതയ്ക്കുകയായിരുന്നു.

ഏറെ നാളായി മാണിക്യവിളാകത്തു കുടുംബസമേതം താമസിക്കുകയാണ് യേശുദാസ്. കടുത്ത മദ്യപാനിയായിരുന്ന ഇയാള്‍ കുറച്ചു നാളായി ചികിത്സയിലായിരുന്നു. പ്രദേശത്തുള്ള ഒരു വീടിന് സമീപത്തു നില്‍ക്കുന്നതു കണ്ട ഇയാളെ മോഷ്ടാവാണെന്നു തെറ്റിദ്ധരിച്ച് നാട്ടുകാര്‍ തല്ലിച്ചതയ്ക്കുകയായിരുന്നു. പൊലീസിനെ വിളിച്ചുവരുത്തി കൈമാറിയപ്പോഴേക്കും ബോധരഹിതനായിരുന്നു. ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News