ഐറിഷ് ഫുട്‌ബോള്‍ ലീഗായ പ്രീമിയര്‍ഷിപ്പ് മത്സരത്തിനിടെ എതിര്‍താരത്തെ തലകൊണ്ടിടിച്ച ഗ്ലെനാവന്‍ താരം ഇയോണ്‍ ബ്രാഡ്‌ലിക്ക് ആറു മത്സരത്തില്‍ നിന്ന് വിലക്ക്. ക്രൂസ് നായകന്‍ കോളിന്‍ കോട്‌സിനെ മത്സരത്തിനിടെ തലകൊണ്ടിടിച്ചതിനാണ് ബ്രാഡ്‌ലിക്ക് വിലക്ക് കല്‍പിച്ചത്. ലീഗില്‍ നാലാം സ്ഥാനത്തു നില്‍ക്കുന്ന ഗ്ലെനാവന് ബ്രാഡ്‌ലിയുടെ പുറത്താകല്‍ വന്‍ പ്രതിസന്ധി തന്നെ സൃഷ്ടിക്കും. ഗ്ലെനാവന്റെ ടോപ് സ്‌കോററാണ് ബ്രാഡ്‌ലി.
കോളിന്‍ കോട്‌സിനെ തലകൊണ്ടിടിച്ചതിന് റഫറി ചുവപ്പു കാര്‍ഡ് കാണിച്ച് ബ്രാഡ്‌ലിയെ പുറത്താക്കിയിരുന്നു. പിന്നീട് അച്ചടക്ക സമിതിയാണ് ആറു മത്സരങ്ങളില്‍ നിന്ന് ബ്രാഡ്‌ലിക്ക് വിലക്ക് കല്‍പിച്ചത്. 32 കാരനായ ബ്രാഡ്‌ലി നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ താരമാണ്. പ്രീമിയര്‍ഷിപ്പ് ടൂര്‍ണമെന്റിന്റെ നടപ്പു സീസണില്‍ ഇതുവരെ 17 ഗോളുകള്‍ നേടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here