സല്‍മാന്‍ ഖാന് വധഭീഷണി; ഭീഷണി സന്ദേശം എത്തിയത് ഫോണിലൂടെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍; ഉറവിടം അന്വേഷിക്കുകയാണെന്ന് പൊലീസ്

മുംബൈ: ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണി. ഫോണിലൂടെ എത്തിയ ഭീഷണി സന്ദേശത്തിന്റെ ഉറവിടം അന്വേഷിക്കുകയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഒന്നിലധികം ഫോണ്‍ കോളുകള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചു. എന്നാല്‍, ആരാണു വിളിച്ചതെന്നോ എത്ര പേര്‍ ഇതിനു പുറകില്‍ ഉണ്ടെന്നോ പൊലീസിന് വ്യക്തമായിട്ടില്ല. ദക്ഷിണ മുംബൈയിലെ മറൈന്‍ ലൈന്‍, സബ്അര്‍ബന്‍ ഏരിയയായ മാലാഡ് എന്നിവിടങ്ങളിലെ പബ്ലിക് കോള്‍ ഓഫീസുകളില്‍ നിന്നാണ് ഫോണ്‍ സന്ദേശം എത്തിയത്.

ഫെബ്രുവരി 16ന് പൊലീസ് കണ്‍ട്രോള്‍ റൂമിലാണ് ആദ്യത്തെ സന്ദേശം എത്തിയത്. മറ്റൊരു കോള്‍ തൊട്ടടുത്ത ദിവസവും എത്തി. സല്‍മാന്‍ ഖാനെ കൊലപ്പെടുത്തുന്നതിന് ചിലയാളുകള്‍ ഗൂഢാലോചന നടത്തുന്നതായി തനിക്ക് വിവരം ലഭിച്ചതായാണ് ഫോണ്‍ വിളിച്ചയാള്‍ പൊലീസിനോടു പറഞ്ഞത്. ഒരാള്‍ മാത്രമാണോ ഫോണ്‍ കോളിനു പിന്നിലെന്നു പൊലീസിനു വ്യക്തമായിട്ടില്ല. ഒന്നിലധികം ആളുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

എന്നാല്‍, ഭീഷണി സന്ദേശത്തില്‍ എന്തെങ്കിലും പരാതി ലഭിക്കുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല. നിലവില്‍ ഫോണ്‍ വിളിച്ചയാളെ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News