ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട വിദ്യാര്‍ത്ഥികള്‍ കീഴടങ്ങണമെന്ന് ദില്ലി ഹൈക്കോടതിയുടെ നിര്‍ദേശം. അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തില്‍ തീരുമാനമായില്ല. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളി. ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നീ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും.
മതിയായ സുരക്ഷ ഒരുക്കിയാല്‍ കീഴടങ്ങാമെന്ന് ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും ഹൈക്കോടതിയെ അറിയിച്ചു. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മതിയായ സുരക്ഷ ഒരുക്കിയാല്‍ രഹസ്യമായി കീഴടങ്ങാമെന്നാണ് വിദ്യാര്‍ത്ഥികള്‍ അറിയിച്ചത്. ജെഎന്‍യു കാംപസില്‍ പൊലീസിനെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. കാംപസില്‍ കടന്ന് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് അനുവാദം നല്‍കണമെന്നായിരുന്നു പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം.

Get real time update about this post categories directly on your device, subscribe now.