പ്രമുഖരടക്കമുള്ള സിറ്റിംഗ് എംഎല്‍എമാരെ മാറ്റാതെ കോണ്‍ഗ്രസിന്റെ സാധ്യതാ സ്ഥാനാര്‍ഥിപ്പട്ടിക; മണലൂരില്‍ സുധീരന്‍; ആര്യാടനും സി എന്‍ ബാലകൃഷ്ണനും സീറ്റുണ്ടാവില്ല

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക പുറത്ത്. പ്രമുഖ നേതാക്കള്‍ അടക്കമുള്ള സിറ്റിംഗ് എംഎല്‍മാര്‍ അതതു മണ്ഡലങ്ങളില്‍തന്നെ മത്സരിക്കും. കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ മുമ്പ് പ്രതിനിധാനം ചെയ്ത മണലൂരില്‍തന്നെ വീണ്ടും മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിന് സീറ്റുണ്ടാവില്ല. അങ്കമാലിയില്‍ ജേക്കബ് വിഭാഗത്തിന്റെ സീറ്റ് ഏറ്റെടുത്ത് എന്‍ എസ് യു ദേശീയ പ്രസിഡന്റ് റോജി ജോണ്‍ മത്സരിക്കും. തൃശൂരില്സ്ഥാ‍ തേറന്പില്‍ രാമകൃഷ്ണനു പകരം പദ്മജ വേണുഗോപാല്‍ മത്സരിച്ചേക്കും. സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം പിടിച്ചവര്‍:

  • ഉദുമ: സി കെ ശ്രീധരന്‍/ കെ പി കുഞ്ഞിക്കണ്ണന്‍/ ബാലകൃഷ്ണന്‍, ടി സിദ്ദിഖ്
  • കാഞ്ഞങ്ങാട്: ഖാദര്‍ മാങ്ങാട്
  • തൃക്കരിപ്പൂര്‍: സജീവ് ജോസഫ്
  • പയ്യന്നൂര്‍: എം പി മുരളീധരന്‍
  • കല്യാശേരി: വി എ നാരായണന്‍
  • ഇരിക്കൂര്‍: കെ സി ജോസഫ്/ സതീശന്‍ പാച്ചേനി/ വി എസ് ജോയ്
  • കണ്ണൂര്‍: കെ സുധാകരന്‍
  • ധര്‍മടം: മമ്പറം ദിവാകരന്‍
  • തലശേരി: റിജില്‍ മാക്കുറ്റി/സജീവ് മാറോളി
  • പേരാവൂര്‍: സണ്ണി ജോസഫ്
  • മാനന്തവാടി (എസ്ടി): പി കെ ജയലക്ഷ്മി
  • സുല്‍ത്താന്‍ ബത്തേരി (എസ്ടി): ഐ സി ബാലകൃഷ്ണന്‍
  • നാദാപുരം: വി എം ചന്ദ്രന്‍/ കെ സി അബു
  • കൊയിലാണ്ടി: കെ പി അനില്‍കുമാര്‍
  • ബാലുശേരി (എസ് സി): എ ബലറാം
  • കോഴിക്കോട് നോര്‍ത്ത്: കെസി അബു/ കെ പി അനില്‍കുമാര്‍
  • ബേപ്പൂര്‍: എം പി ആദംമുല്‍സി
  • നിലമ്പൂര്‍: വി വി പ്രകാശന്‍/ ആര്യാടന്‍ ഷൗക്കത്ത്
  • വണ്ടൂര്‍ (എസ് സി): എ പി അനില്‍കുമാര്‍
  • തവനൂര്‍: മുഹമ്മദ് കുഞ്ഞി (ഈ സീറ്റിന് മുസ്ലിം ലീഗ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്)
  • പൊന്നാനി: പി ടി അജയ്‌മോഹന്‍
  • തൃത്താല: വി ടി ബല്‍റാം
  • പട്ടാമ്പി: സി പി മുഹമ്മദ്
  • ഷൊര്‍ണൂര്‍: ശാന്താ ജയറാം
  • ഒറ്റപ്പാലം: തങ്കപ്പന്‍
  • കോങ്ങാട് (എസ് സി): പ്രൊഫ. കെ എ തുളസി
  • മലമ്പുഴ: സി. ചന്ദ്രന്‍
  • പാലക്കാട്: ഷാഫി പറമ്പില്‍
  • നെന്‍മാറ: രാമസ്വാമി/സി വി ബാലചന്ദ്രന്‍
  • ചിറ്റൂര്‍: കെ അച്യുതന്‍
  • ചേലക്കര (എസ് സി): കെ ബി ശശികുമാര്‍
  • മണലൂര്‍: വി എം സുധീരന്‍/ടി എന്‍ പ്രതാപന്‍
  • വടക്കാഞ്ചേരി: പി എ മാധവന്‍/സി ബി ഗീത/വി ബലറാം
  • ഒല്ലൂര്‍: എം പി വിന്‍സെന്റ് / ഡോ. മിജി ജസ്റ്റിന്‍
  • തൃശൂര്‍: പത്മജ വേണുഗോപാല്‍
  • പുതുക്കാട്: വിന്‍സന്റ് കാട്ടൂക്കാരന്‍
  • ചാലക്കുടി: പി ടി തോമസ്, എം പി ജാക്‌സണ്‍
  • കൊടുങ്ങല്ലൂര്‍: കെ പി ധനപാലന്‍, അബ്ദുള്‍ സലാം
  • പെരുമ്പാവൂര്‍: വി ജെ പൗലോസ്
  • ആലുവ: അന്‍വര്‍ സാദത്ത്
  • പറവൂര്‍: വി ഡി സതീശന്‍
  • അങ്കമാലി: റോജി ജോണ്‍ (ജേക്കബ് വിഭാഗത്തിന്റെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും)
  • വൈപ്പിന്‍: എം വി പോള്‍, സുഭാഷ്
  • കൊച്ചി: ഡൊമനിക് പ്രസന്റേഷന്‍/ലാലി വിന്‍സന്റ്/ടോണി ചമ്മിണി
  • തൃപ്പൂണിത്തുറ: കെ ബാബു/ലാലി വിന്‍സന്റ്
  • എറണാകുളം: ഹൈബി ഈഡന്‍
  • തൃക്കാക്കര: ബെന്നി ബഹനാന്‍
  • കുന്നത്തുനാട് (എസ് സി): വി പി സജീന്ദ്രന്‍
  • മൂവാറ്റുപുഴ: ജോസഫ് വാഴയ്ക്കന്‍
  • ദേവികുളം (എസ് സി): എ കെ മണി
  • ഉടുമ്പന്‍ചോല: ഡീന്‍ കുര്യാക്കോസ്
  • പീരുമേട്: ഇ എം ആഗസ്തി/ റോയ് കെ പൗലോസ്/ പി എ ജോസഫ്
  • വൈക്കം (എസ് സി): സതീഷ്‌കുമാര്‍
  • കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
  • പുതുപ്പള്ളി: ഉമ്മന്‍ചാണ്ടി
  • പൂഞ്ഞാര്‍: ടോമി കല്ലാനി
  • അരൂര്‍: ഷാനിമോള്‍ ഉസ്മാന്‍/എം ലിജു
  • ആലപ്പുഴ: പി ജെ മാത്യു/ ജോണ്‍സണ്‍ ഏബ്രഹാം
  • അമ്പലപ്പുഴ: എം ലിജു/എ എ ഷുക്കൂര്‍
  • ചേര്‍ത്തല: ഷാജി മോഹന്‍
  • ഹരിപ്പാട്: രമേശ് ചെന്നിത്തല
  • കുട്ടനാട്: ജോണ്‍സണ്‍ ഏബ്രഹാം
  • കായംകുളം: ജയപ്രകാശ്
  • ചെങ്ങന്നൂര്‍: പി സി വിഷ്ണുനാഥ്/എം മുരളി/ശോഭനാ ജോര്‍ജ്
  • റാന്നി: എബി കുര്യാക്കോസ്/റിങ്കു ചെറിയാന്‍
  • ആറന്‍മുള: കെ ശിവദാസന്‍ നായര്‍/ഡോ. മാത്യു കു‍ഴല്‍നാടൻ
  • കോന്നി: അടൂര്‍ പ്രകാശ്/ഡോ. മാത്യു കു‍ഴല്‍നാടൻ
  • അടൂര്‍ (എസ് സി): പന്തളം പ്രതാപന്‍
  • കുന്നത്തൂര്‍(എസ്‌സി): പികെ രവി
  • ചടയമംഗലം: എം എം നസീര്‍
  • കുണ്ടറ: രാജ്‌മോഹന്‍ ഉണ്ണിത്താന്‍
  • കൊല്ലം: സൂരജ് രവി, മോഹന്‍ ശങ്കര്‍
  • പത്തനാപുരം: ബാബു ജോര്‍ജ്ജ്, ആര്‍ ചന്ദ്രശേഖരന്‍
  • ചാത്തന്നൂര്‍: ബിന്ദു കൃഷ്ണ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍
  • വര്‍ക്കല: വര്‍ക്കല കഹാര്‍, പി എം ബഷീര്‍
  • ആറ്റിങ്ങല്‍ (എസ്‌സി): തങ്കമണി ദിവാകരന്‍, ലീന
  • ചിറയിന്‍കീഴ് (എസ്‌സി): പന്തളം സുധാകരന്‍, ഡോ. കെഎസ് ഗോപകുമാര്‍
  • നെടുമങ്ങാട്: പാലോട് രവി
  • വാമനപുരം: ശരത്ചന്ദ്രപ്രസാദ്
  • കഴക്കൂട്ടം: എം എ വാഹിദ്
  • വട്ടിയൂര്‍ക്കാവ്: കെ മുളീധരന്‍
  • തിരുവനന്തപുരം: വി എസ് ശിവകുമാര്‍
  • അരുവിക്കര: കെ എസ് ശബരീനാഥന്‍
  • നേമം (ജെഡിയു):
  • നെയ്യാറ്റിന്‍കര: സനല്‍/തമ്പാനൂര്‍ രവി
  • പാറശ്ശാല: നെയ്യാറ്റിന്‍കര സനല്‍
  • കാട്ടാക്കട: എന്‍ ശക്തന്‍
  • കോവളം: ജോര്‍ജ് മെഴ്‌സിയര്‍/എം വിന്‍സന്റ്
  • നെയ്യാറ്റിന്‍കര: ആര്‍ ശെല്‍വരാജ്
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News