അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ 30 ശതമാനം വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ജെറ്റ് എയര്‍വേയ്‌സ്; ഓഫര്‍ ഒരാഴ്ചത്തേക്ക്

ദില്ലി: അടുത്ത ഒരാഴ്ച ബുക്ക് ചെയ്യുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകളിലെ വിമാന ടിക്കറ്റുകള്‍ക്ക് ജെറ്റ് എയര്‍വേയ്‌സ് നിരക്ക് കുറച്ചു. 30 ശതമാനം വരെ ഡിസ്‌കൗണ്ട് ആണ് ജെറ്റ് എയര്‍വേയ്‌സ് പ്രഖ്യാപിച്ചിട്ടുള്ളത്. ഫെബ്രുവരി 29നാണ് ഒരാഴ്ചത്തെ ഓഫര്‍ ടിക്കറ്റ് വില്‍പന അവസാനിക്കുന്നത്. ജെറ്റ് എയര്‍വേയ്‌സിന്റെ എല്ലാ അന്താരാഷ്ട്ര റൂട്ടുകളിലും യാത്ര ചെയ്യുന്ന ഇക്കോണമി-പ്രീമിയര്‍ ക്ലാസുകളിലെ യാത്രക്കാര്‍ക്ക് ആനുകൂല്യം ലഭിക്കും.

പുതിയ ഓഫറില്‍ മാര്‍ച്ച് 10 മുതലാണ് യാത്ര ചെയ്യാന്‍ പറ്റുക. ഇതിനു പുറമേ ജിസിസി രാഷ്ട്രങ്ങള്‍, യൂറോപ്പ്, അമേരിക്ക, അര്‍ജന്റീന, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന എത്തിഹാദുമായി ചേര്‍ന്നുള്ള സര്‍വീസുകള്‍ക്കും ഈ ഓഫര്‍ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here