ത്രിവേണി സംഗമത്തില്‍ മൂത്രമൊഴിച്ച അലഹബാദ് എഡിഎം കാമറയില്‍ കുടുങ്ങി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

അലഹബാദ്: നദികളുടെ സംഗമ ഭൂമിയായ അലഹബാദിലെ ത്രിവേണി സംഗമത്തില്‍ മൂത്രമൊഴിച്ച അലഹബാദ് എഡിഎം ക്യാമറയില്‍ കുടുങ്ങി. അലഹബാദ് എഡിഎം ഒബി ശ്രീവാസ്തവയാണ് കുടുങ്ങിയത്. മൂത്രമൊഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ എഡിഎമ്മിനെതിരെ നടപടി ആവശ്യപ്പെട്ടുകഴിഞ്ഞു.

എന്നാല്‍ താന്‍ മൂത്രമൊഴിക്കുകയായിരുന്നില്ലെന്നും കൈ കഴുകുകയായിരുന്നു എന്നുമാണ് എഡിഎം നല്‍കുന്ന വിശദീകരണം. എഡിഎമ്മിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിക്കഴിഞ്ഞു.

പുണ്യ നദികളായ ഗംഗയും യമുനയും അദൃശ്യയായ സരസ്വതി നദിയും ചേരുന്നതാണ് അലഹബാദ് പ്രയാഗിലെ ത്രിവേണി സംഗമം. കുംഭമേള നടക്കുന്ന സ്ഥലം കൂടിയാണ് ത്രിവേണീ സംഗമതീരം. മഹാത്മ ഗാന്ധിയുടേത് ഉള്‍പ്പടെ ഭൗതികാവശിഷ്ടം നിമജ്ജനം ചെയ്തത് ത്രിവേണി സംഗമത്തിലാണ്.

വിവാദ വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News