സച്ചിനും രജനി കാന്തും താരദൈവങ്ങള്‍; താരാരാധന വെളിപ്പെടുത്തി കിംഗ് ഖാന്‍

മുംബൈ: മനസ്സിനുള്ളിലെ താരാരാധന വെളിപ്പെടുത്തി ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. സിനിമയില്‍ തമിഴ് സൂപ്പര്‍ താരം രജനികാന്തും ക്രിക്കറ്റ് ഇതിഹാസം സച്ചിനുമാണ് ഇഷ്ടതാരങ്ങള്‍ എന്ന് കിംഗ് ഖാന്‍ പറഞ്ഞു. റിലീസ് ചെയ്യാനിരിക്കുന്ന ‘ജബ്ര ഫാന്‍’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വീഡിയോ പുറത്തിറക്കുമ്പോഴാണ് ട്വീറ്റിലൂടെ ഷാരൂഖ് മനസുതുറന്നത്.

ഞാന്‍ ഒരു താരമല്ല. പക്ഷേ എണ്ണിയാലൊടുങ്ങാത്ത രജനികാന്ത് ആരാധകരില്‍ ഒരാളാണ് ഞാന്‍. രജനി സാറിന്റെ ആരാധകന്‍ ആയതില്‍ അഭിമാനിക്കുന്നുവെന്നും ചലച്ചിത്ര ലോകത്തെ ഇഷ്ടതാരത്തെ വ്യക്തമാക്കി ഷാരൂഖ് പറഞ്ഞു. ജബ്ര ഫാന്‍ ചിത്രത്തിന്റെ തമിഴ് ഗാനം പുറത്തിറക്കി ഷാരൂഖ് ട്വീറ്റ് ചെയ്തു.

അംപയര്‍ പുറത്താക്കിയാലും എന്നും മനസില്‍ പുറത്താകാതെ നില്‍ക്കുന്ന താരമാണ് സചിന്‍ ടെന്‍ഡുല്‍ക്കര്‍. മറാത്തി ഭാഷയിലുള്ള ഗാനം പുറത്തിറക്കി ഷാരൂഖ് ട്വീറ്റ് ചെയ്തു.

മഹാത്മാഗാന്ധിയും യാഷ് ചോപ്രയുമാണ് ബോളിവുഡ് സൂപ്പര്‍ താരത്തിന് ഇഷ്ടപ്പെട്ട മറ്റ് പ്രമുഖര്‍. ലോകം മുഴുവനും ആരാധിക്കുന്ന വ്യക്തിത്വമാണ് ഗാന്ധിജിയെന്ന് ഗുജറാത്തി ഗാനം പുറത്തുവിട്ട് ഷാരൂഖ് പറഞ്ഞു. ശുദ്ധമായ പഞ്ചാബി സംസ്‌കാരത്തിന്റെ ഉടമയാണ് യാഷ് ചോപ്ര. അതിനാല്‍ ജബ്ര ഫാന്‍ ചിത്രത്തിലെ പഞ്ചാബ് ഭാഷാ ഗാനം യാഷ് ചോപ്രയ്ക്ക് സമര്‍പ്പിച്ച് ഷാരൂഖ് ട്വീറ്റ് ചെയ്തു.

സിനിമാ താരത്തെ ജീവനുതുല്യം സ്‌നേഹിക്കുന്ന ആരാധകന്റെ കഥ പറയുന്ന ചിത്രമാണ് ‘ ജബ്ര ഫാന്‍’. ചിത്രത്തില്‍ നായകനായും ആരാധകനായും ഇരട്ട വേഷത്തിലാണ് ഷാരൂഖ് ഖാന്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഭോജ്പുരി, ഗുജറാത്തി, ബംഗാളി, പഞ്ചാബി ഉള്‍പ്പടെയുള്ള വ്യത്യസ്ത ഭാഷകളിലെ ഗാനങ്ങളാണ് ഷാരൂഖ് ഖാന്‍ പുറത്തിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News