എങ്ങനെ? എന്തുകൊണ്ട്? എന്തുനേടി; ജയസൂര്യയുടെയും രഞ്ജിത് ശങ്കറിന്റെയും പ്രേതം വരുന്നു

രണ്ടു സൂപ്പര്‍ഹിറ്റ് വിജയചിത്രങ്ങള്‍ക്കു ശേഷം ജയസൂര്യയും രഞ്ജിത് ശങ്കറും വീണ്ടും ഒന്നിക്കുന്നു. പ്രേതം എന്നാണ് ഇരുവരുടെയും പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മൂന്ന് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ട് ചിത്രത്തിന്റെ ടീസിംഗ് പോസ്റ്റര്‍ ജയസൂര്യ പുറത്തുവിട്ടു. ജയസൂര്യ നിര്‍മിച്ച് രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേതം. എങ്ങനെ? എന്തുകൊണ്ട്? എന്താണ് നിങ്ങള്‍ നേടിയത്? എന്നീ മൂന്നു ചോദ്യങ്ങളാണ് ചോദിക്കുന്നത്. ചിത്രത്തിന്റെ മറ്റു വിശദാംശങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

പുണ്യാളന്‍ അഗര്‍ബത്തീസിലാണ് രഞ്ജിത് ശങ്കറും ജയസൂര്യയും ആദ്യം ഒന്നിച്ചത്. കോമഡി ഹിറ്റ് ആയിരുന്നു മലയാളികള്‍ക്ക് സമ്മാനിച്ചത്. കഴിഞ്ഞ മാസം ഇറങ്ങിയ ഇരുവരുടെയും രണ്ടാമത്തെ സംരംഭം സു സു സുധി വാത്മീകവും വന്‍ഹിറ്റായിരുന്നു.

After “Punyalan agarbhathees”..N “su…su..sudhi vathmeekam” …Here comes our Third production venture…..

Posted by Jayasurya on Tuesday, February 23, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here