ഉമര്‍ ഖാലിദും അനിര്‍ബെനും പൊലീസിന് കീഴടങ്ങി; മൂന്നു വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ തുടരുന്നു; ജെഎന്‍യുവില്‍ പ്രതിഷേധം തുടരുന്നു

ദില്ലി: ജെഎന്‍യുവില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട രണ്ടു വിദ്യാര്‍ത്ഥികള്‍ ദില്ലി പൊലീസിന് കീഴടങ്ങി. ഉമര്‍ ഖാലിദ്, അനിര്‍ബെന്‍ ഭട്ടാചാര്യ എന്നീ വിദ്യാര്‍ത്ഥികളാണ് കീഴടങ്ങിയത്. ജെഎന്‍യു കാമ്പസിന് പുറത്തെത്തിയാണ് ഇവര്‍ പൊലീസിന് കീഴടങ്ങിയത്. ഉമറിനെയും അനിര്‍ബെനെയും വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട മറ്റു മൂന്നു വിദ്യാര്‍ത്ഥികളായ അനന്ത് പ്രകാശ് നാരായണ്‍, അശുതോഷ് കുമാര്‍, രാമ നാഗ എന്നിവര്‍ കാമ്പസില്‍ തുടരുകയാണ്.

അഞ്ചു വിദ്യാര്‍ത്ഥികളോടും പൊലീസിന് കീഴടങ്ങണമെന്ന് ദില്ലി ഹൈക്കോടതി ചൊവ്വാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയും ചെയ്തിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനു പിന്നാലെ ഒളിവില്‍ പോയ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം തിരികെയെത്തി ജെഎന്‍യു കാമ്പസില്‍ കഴിയുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടി കാമ്പസില്‍ കയറാന്‍ പൊലീസ് അനുമതി തേടിയെങ്കിലും വിസി നിരസിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News