ദില്ലി: രാജ്യദ്രോഹ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ഹര്‍ജി ഫെബ്രുവരി 29ന് പരിഗണിക്കുമെന്ന് ദില്ലി ഹൈക്കോടതി അറിയിച്ചു. കനയ്യയുടെ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തിയ കോടതി, അദ്ദേഹം ജയിലില്‍ പോലും സുരക്ഷിതനല്ലെന്ന് കോടതി നിരീക്ഷിച്ചു.
കനയ്യ കുമാറിന് ജാമ്യം നല്‍കുന്നതിനെ ദില്ലി പൊലീസ് ഇന്നലെ കോടതിയില്‍ എതിര്‍ത്തിരുന്നു. കനയ്യ കുമാറിനൊപ്പം കീഴടങ്ങിയ മറ്റു വിദ്യാര്‍ത്ഥികളെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കനയ്യ കുമാറിന് ജാമ്യം അനുവദിക്കുന്നത് അന്വേഷണ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു പൊലീസ് കമ്മീഷണര്‍ ബിഎസ് ബസിയുടെ വിശദീകരണം. കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
രാജ്യവിരുദ്ധമുദ്രാവാക്യം ജെഎന്‍യുവില്‍ ഉയര്‍ന്നപ്പോള്‍ കനയ്യ കുമാര്‍ ക്യാമ്പസില്‍ തന്നെ ഉണ്ടായിരുന്നെന്ന് ദില്ലി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കനയ്യ കുമാറിന് വേണ്ടി ഹാജരായത്. ജാമ്യാപേക്ഷ ആദ്യം സമര്‍പ്പിക്കേണ്ടത് വിചാരണ കോടതിയിലാണ് എന്ന കാരണത്താല്‍ കനയ്യ കുമാറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാത്തതിനാല്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റീസ് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു. തുടര്‍ന്ന് ജാമ്യാപേക്ഷ വേഗത്തില്‍ പരിഗണിക്കാന്‍ ദില്ലി ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.
ജെഎന്‍യു ക്യാംപസില്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് കനയ്യ കുമാറിനെ ദില്ലി പൊലീസ് 12ന് അറസ്റ്റ് ചെയ്തത്. കനയ്യ കുമാറിന് വിട്ടായ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ശക്തമാവുകയാണ്. ഇതിനിടെ ഉമര്‍ ഖാലിദ്, അനിര്‍ബെന്‍ ഭട്ടാചാര്യ എന്നീ വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ കീഴടങ്ങി. ഇവരെ വസന്ത്കുഞ്ച് പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.

Get real time update about this post categories directly on your device, subscribe now.