മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി മര്‍ദിച്ചു; ഇരിങ്ങാലക്കുടയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഡിവൈഎഫ്‌ഐ- ഐഎവൈഎഫ് പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും ജില്ലാ പഞ്ചായത്ത് അംഗങ്ങളുമടക്കം ഇരുപതോളം പേര്‍ക്കാണ് പൊലീസ് മര്‍ദ്ദനത്തില്‍ പരുക്കേറ്റത്. മുഖ്യമന്ത്രിയുടെ കാര്‍ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. ഏരിയാ സെക്രട്ടറി ഉല്ലാസ് കടക്കാട്, മുതിര്‍ന്ന നേതാവ് കെ.ദിവാകരന്‍ എന്നിവരടക്കം ജില്ലാ പഞ്ചായത്തംഗം അടക്കം 20 പേര്‍ക്ക് പരുക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here