മഹേഷിന്റെ പ്രതികാരത്തില്‍ ഒരു മന്ത്രിയും; തിരിച്ചറിഞ്ഞത് ചുരുക്കം ചിലര്‍ മാത്രം

ഫഹദ് ഫാസില്‍ ചിത്രമായ മഹേഷിന്റെ പ്രതികാരത്തില്‍ ജലസേചനമന്ത്രി പി.ജെ ജോസഫും. മലമേലേ തിരി വച്ച് എന്ന ഗാനരംഗത്തിലാണ് ജോസഫിന്റെ സാന്നിധ്യമുള്ളത്. സ്വാതന്ത്ര്യദിന ചടങ്ങില്‍ സല്യൂട്ട് സ്വീകരിക്കുന്ന രംഗത്തിലാണ് പിജെ ജോസഫ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മഹേഷ് ഭാവന സ്വാതന്ത്ര്യദിന ചടങ്ങിന്റെ ഫോട്ടോ എടുക്കുന്നതും രംഗത്തിലുണ്ട്. ഗാനരംഗത്തിലാണെങ്കിലും മന്ത്രിയുടെ സാന്നിധ്യം ശ്രദ്ധിച്ചത് ചുരുക്കം ചിലര്‍ മാത്രമാണ്.

കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മന്ത്രി സല്യൂട്ട് സ്വീകരിച്ചത് സിനിമയ്ക്ക് വേണ്ടി ഷൂട്ട് ചെയ്തതാണെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍ പറഞ്ഞു. സര്‍ക്കാര്‍ അനുമതിയും മന്ത്രിയുടെ സമ്മതവും വാങ്ങിയാണ് ചടങ്ങ് ചിത്രീകരിച്ചതെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.

അതേസമയം, പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായം നേടി മഹേഷിന്റെ പ്രതികാരം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആഷിക് അബുവാണ് ഒപിഎം ഡ്രീം മില്‍ സിനിമാസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫഹദ് ഫോട്ടോഗ്രാഫറായി എത്തുന്ന ചിത്രത്തില്‍ അനുശ്രീയാണ് നായിക. നടന്‍, അസോസിയേറ്റ് ഡയറക്ടര്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ദിലീഷ് പോത്തന്റെ ആദ്യ സംവിധാന സംരംഭമാണ് മഹേഷിന്റെ പ്രതികാരം. സൗബിന്‍ അവതരിപ്പിച്ച വേഷം ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ശ്യാം പുഷ്‌കര്‍ ആണ് കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ ഈണം പകര്‍ന്നിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News