പേടിഎം വഴി ഫോണ്‍ ബില്‍ അടയ്ക്കരുതെന്ന് ബിഎസ്എന്‍എല്‍; ബില്‍ സ്വീകരിക്കാന്‍ പേ ടിഎമ്മിന് അംഗീകാരം നല്‍കിയിട്ടില്ല; പണം നഷ്ടപ്പെട്ടാല്‍ കമ്പനി ഉത്തരവാദിയല്ല

തിരുവനന്തപുരം: ഓണ്‍ലൈന്‍ പേയ്‌മെന്റ് സര്‍വ്വീസായ പേ ടിഎം വഴി ഫോണ്‍ ബില്ലുകള്‍ അടയ്ക്കരുതെന്ന് ബിഎസ്എന്‍എല്‍. ബില്‍ സ്വീകരിക്കാന്‍ പേ ടിഎമ്മിന് അംഗീകാരം നല്‍കിയിട്ടില്ലെന്നും പേ ടിഎം വഴി ബില്‍ അടച്ചിട്ടും കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടവരുടെ പരാതികള്‍ ഉടന്‍ പരിഹരിക്കുമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു.

പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് പേടിഎമ്മിന് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് ബിഎസ്എല്‍എല്‍ വ്യക്തമാക്കി. പേടിഎമ്മുമായി കമ്പനിക്ക് യാതൊരുവിധ സഹകരണവുമില്ലെന്നും പേടിഎമ്മില്‍ അടയ്ക്കുന്ന തുക ബിഎസ്എന്‍എല്‍ അക്കൗണ്ടില്‍ എത്തുകയില്ലെന്നും കമ്പനി അറിയിച്ചു.

ഫെബ്രുവരി 22 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വന്നിട്ടുണ്ടെന്നും കമ്പനി കേരള ചീഫ് ജനറല്‍ മാനേജര്‍ എല്‍. അനന്തരാമന്‍ പറഞ്ഞു. എന്നാല്‍ ഇത് ദേശീയ തലത്തിലുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണോയെന്ന് അദ്ദേഹം വിശദീകരിച്ചിട്ടില്ല. ഓണ്‍ലൈന്‍ റീച്ചാര്‍ജിംഗിനും ബില്‍ പെയ്‌മെന്റിനും ബിഎസ്എന്‍എലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിനെയോ അംഗീകൃത കൗണ്ടറുകളെയോ സമീപിക്കണമെന്നും ബിഎസ്എന്‍എല്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News