ജയരാജനെ സുരക്ഷാ സന്നാഹമില്ലാതെ എന്തിന് കൊണ്ട് പോയെന്ന് പിണറായി; സര്‍ക്കാര്‍ നടപടി സംശയകരം; ആര്‍എസ്എസ് ആസൂത്രണമനുസരിച്ച് നടക്കുന്നത് മനുഷ്യാവകാശ ലംഘനം

തിരുവനന്തപുരം: പി.ജയരാജന്റെ ആരോഗ്യനില കണക്കിലെടുക്കാതെ ആംബുലന്‍സില്‍ തലസ്ഥാനത്തേക്ക് അയച്ച് അപകടത്തില്‍ പെടുത്തിയ സര്‍ക്കാരിന്റെ നടപടി സംശയങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. ആര്‍എസ്എസ് ആസൂത്രണമനുസരിച്ച് ജയരാജന് നേരെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അര്‍ധരാത്രി ആവശ്യമായ സുരക്ഷാ സന്നാഹമില്ലാതെ, ഉറങ്ങാന്‍ പോലും അനുവദിക്കാതെ ജയരാജനെ എന്തിന് കൊണ്ട് പോയെന്നും പിണറായി ചോദിച്ചു.

‘മെഡിക്കല്‍ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ച് വിദഗ്ധചികിത്സക്ക് ശ്രീചിത്ര ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്ന പി ജയരാജന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടത് കടുത്ത ഉല്‍കണ്ഠയുളവാക്കുന്നതാണ്. പി. ജയരാജനെ അത്യാസന്ന നിലയിലോ അപകടാവസ്ഥയിലോ അല്ല. വിദഗ്ധ ചികിത്സ ആവശ്യമുള്ളത് കൊണ്ടാണ് കോഴിക്കോട് നിന്ന് മാറ്റാന്‍ തീരുമാനിച്ചത്. സാവകാശം, മെഡിക്കല്‍ പരിചരണം ഉറപ്പാക്കിയാണ് അത് ചെയ്യേണ്ടത്. ‘

‘അര്‍ധരാത്രി, ആവശ്യമായ സുരക്ഷാ സന്നാഹമില്ലാതെ, ഉറങ്ങാന്‍ പോലും അനുവദിക്കാതെ എന്തിനു ജയരാജനെ കൊണ്ട് പോയി? 1999 മുതല്‍ പി ജയരാജന്‍ ചികിത്സയിലാണ് . ജയരാജനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള സിബിഐയുടെ വ്യഗ്രതയും, അസമയത്ത്, ആരോഗ്യനില കണക്കിലെടുക്കാതെ ആംബുലന്‍സില്‍ തലസ്ഥാനത്തേക്ക് അയച്ച് അപകടത്തില്‍ പെടുത്തിയ സര്‍ക്കാരിന്റെ നടപടിയും സംശയങ്ങള്‍ ഉയര്‍ത്തുന്നു. ‘

‘ആര്‍എസ്എസ് ആസൂത്രണമനുസരിച്ച് ജയരാജന് നേരെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. ഇതില്‍ ജനാധിപത്യ വിശ്വാസികളുടെയാകെ പ്രതികരണം ഉയരണം.’ – പിണറായി പറഞ്ഞു.

മെഡിക്കല്‍ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ച് വിദഗ്ധചികിത്സക്ക് ശ്രീചിത്ര ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്ന പി ജയരാജൻ സഞ്ചരി…

Posted by Pinarayi Vijayan on Tuesday, February 23, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News