കാണാതായ നേപ്പാളി ചെറുവിമാനം തകര്‍ന്നതായി സ്ഥിരീകരണം; 23 പേരും കൊല്ലപ്പെട്ടു; അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് മധ്യനേപ്പാളിലെ മലനിരകളില്‍

കാഠ്മണ്ഡു: നേപ്പാളില്‍ കാണാതായ ചെറുവിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 23 യാത്രക്കാരും കൊല്ലപ്പെട്ടതായും അധികൃതര്‍ സ്ഥിരീകരിച്ചു. മധ്യനേപ്പാളിലെ മലനിരകളിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ടാര എയര്‍ പാസഞ്ചര്‍ വിമാനമാണ് നേപ്പാള്‍ മലനിരകളില്‍ തകര്‍ന്നു വീണത്. രണ്ടു വിദേശസഞ്ചാരികളും രണ്ടു കുട്ടികളുമടക്കം 21 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാദേശിക സമയം രാവിലെ എട്ടുമണിയോടൊണ് വിമാനം പൊഖ്‌റയില്‍ നിന്ന് പറന്നുയര്‍ന്നത്.

വിമാനത്തിലുണ്ടായിരുന്ന വിദേശികള്‍ ചൈനയില്‍ നിന്നും കുവൈത്തില്‍ നിന്നും ഉള്ളവരാണ്. മറ്റുള്ളവരെല്ലാം നേപ്പാള്‍ സ്വദേശികളും. വിമാനം പറന്നുയര്‍ന്ന് 18 മിനിറ്റിനുള്ളില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പൊഖ്‌റയില്‍നിന്നു ജോംസണിലേക്ക് പോകുന്നതായിരുന്നു വിമാനം. മോശം കാലാവസ്ഥയാണ് വിമാനം തകര്‍ന്നതിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് പൊഖ്‌റ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News