പ്രതിപക്ഷ പ്രതിഷേധത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ നിയമസഭ സമ്മേളനം ഗിലെറ്റിന്‍ ചെയ്തു; പാമോലിന്‍ കേസില്‍ കോടതിയുടെ നിരീക്ഷണത്തിന് പ്രാധാന്യമില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ നിയമസഭ സമ്മേളനം ഗിലെറ്റിന്‍ ചെയ്തു. നാളത്തെ നടപടികള്‍ ഇന്ന് തന്നെ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രമേയം അവതരിപ്പിച്ചു. ഇത് പ്രതിപക്ഷ ബഹളത്തിനിടെ സഭ അംഗീകരിക്കുകയായിരുന്നു.

13-ാം നിയമസഭയുടെ അവസാന സമ്മേളനമാണ് ഇന്ന് ചേര്‍ന്നത്. സഭയില്‍ പാമോലിന്‍ കേസില്‍ വിജിലന്‍സ് കോടതി പരമാര്‍ശത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയിരുന്നു. പ്രതിപക്ഷത്ത് നിന്നും രാജു എബ്രഹാം എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ബഹളം ആരംഭിച്ചു.

കോടതിയുടെ നിരീക്ഷണത്തിന് പ്രാധാന്യമില്ലെന്നും പ്രതിപക്ഷം വിചാരണയ്ക്ക് മുന്‍പു തന്നെ തീര്‍പ്പു കല്‍പ്പിക്കുകയാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നല്‍കി. മുഖ്യമന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന് ഒരു രൂപപോലും നഷ്ടമുണ്ടായിട്ടില്ലാത്ത കരാറാണ് പാമോലിനെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കാരാറില്‍ കേസെടുത്തിരിക്കുന്നത് മനപ്പൂര്‍വം എല്ലാവരേയും കുടുക്കാന്‍ കൊണ്ടുവന്ന കെണിയാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News