പട്യാല ഹൗസ് കോടതി അക്രമം; ആര്‍എസ്എസുകാരായ അഭിഭാഷകര്‍ അറസ്റ്റില്‍; മൂവരെയും ദില്ലി പൊലീസ് ചോദ്യം ചെയ്യുന്നു

ദില്ലി: പട്യാല ഹൗസ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെയും ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെയും അധ്യാപരെയും മര്‍ദ്ദിച്ച സംഭവത്തില്‍ ആര്‍എസ്എസുകാരായ അഭിഭാഷകര്‍ അറസ്റ്റില്‍. യശ്പാല്‍ സിംഗ്, വിക്രം ചൗഹാന്‍, ഓം ശര്‍മ എന്നിവരെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്.തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച മൂവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.

കഴിഞ്ഞയാഴ്ച കനയ്യ കുമാറിനെ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് പട്യാല ഹൗസ് കോടതിക്ക് പുറത്തും അകത്തും അഭിഭാഷകര്‍ അക്രമം അഴിച്ചുവിട്ടത്. ഇവരുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ അനുഭാവികളാണ് അധ്യാപകരെയും മാധ്യമപ്രവര്‍ത്തരെയും ക്രൂരമായി മര്‍ദ്ദിച്ചത്. ഇവരെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് കമീഷണര്‍ ബി.എസ് ബസി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

കനയ്യ കുമാറിനെ തങ്ങള്‍ തന്നെയാണ് അടിച്ചതെന്നും മര്‍ദ്ദനത്തിനിരയായ കനയ്യ മൂത്രമൊഴിച്ചു പോയെന്നും അഭിഭാഷക സംഘം വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വീഡിയോ ഇന്ത്യാ ടുഡേ ചാനല്‍ ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News