കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പിളരുന്നു; പി ജെ ജോസഫ് മുഖ്യമന്ത്രിയെ കണ്ടു; പ്രത്യേക ഘടകകക്ഷിയാക്കണമെന്ന് ജോസഫിന്റെ ആവശ്യം; പിളര്‍പ്പിലേക്കു നയിച്ചത് സീറ്റ് തര്‍ക്കം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പിളരുന്നു. പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന കടുത്ത ഭിന്നതകള്‍ സീറ്റ് തര്‍ക്കത്തെത്തുടര്‍ന്നു രൂക്ഷമായതോടെയാണ് പിളരാന്‍ കേരള കോണ്‍ഗ്രസില്‍ തീരുമാനമായത്. ഇന്നുച്ചയോടെ തിരുവനന്തപുരത്തു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയ പി ജെ ജോസഫ് തങ്ങളെ പ്രത്യേക ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടു.

പി ജെ ജോസഫിനെക്കൂടാതെ ടി യു കുരുവിള, മോന്‍സ് ജോസഫ് എന്നിവരാണ് ജോസഫ് വിഭാഗത്തുള്ളത്. മാണിയുടെ കൂടെ നില്‍ക്കുന്നത് എട്ടുപേരും. ബാര്‍ കോഴക്കേസ് മുതല്‍ കേരള കോണ്‍ഗ്രസില്‍ മാണിയും ജോസഫും രണ്ടു ധ്രുവങ്ങളിലായിരുന്നു. കെ എം മാണി രാജിവയ്ക്കണമെന്ന നിലപാടായിരുന്നു ബാര്‍ കോഴയുടെ തുടക്കം മുതലേ ജോസഫ് സ്വീകരിച്ചിരുന്നത്. പി സി ജോസഫിന്റെ നേതൃത്വത്തില്‍ മറ്റൊരു വിഭാഗവും കലാപക്കൊടി ഉയര്‍ത്തിയിരുന്നു.

ബാര്‍ കോഴക്കേസില്‍ മാണിക്കെതിരായ കോടതി പരാമര്‍ശം വന്നപ്പോള്‍ താന്‍ രാജി വയ്ക്കുകയാണെങ്കില്‍ ജോസഫും രാജിവയ്ക്കണമെന്ന നിലപാട് മാണി സ്വീകരിച്ചിരുന്നു. മാണി രാജിവച്ചില്ലെങ്കില്‍ ജോസഫിനെ കക്ഷി നേതാവായി അംഗീകരിച്ചുകൊണ്ടു മാണിയെ പുറത്താക്കുന്നതടക്കമുള്ള കാര്യങ്ങളും ചര്‍ച്ചയായിരുന്നു. ഇരുവരും കൈകോര്‍ത്ത് മാധ്യമങ്ങളെ കണ്ടിരുന്നെങ്കിലും പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ പുകയുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും റബര്‍ കര്‍ഷകരുടെ പേരില്‍ കോട്ടയത്തു ജോസ് കെ മാണി നടത്തിയ സത്യഗ്രഹത്തെത്തുടര്‍ന്നുണായ വിവാദവുമാണ് ഇപ്പോഴത്തെ പിളര്‍പ്പിലേക്കു നയിച്ചത്. രണ്ടു സീറ്റുകള്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ ജോസഫിനു നല്‍കാനാവൂ എന്നാണ് മാണി വിഭാഗം അറിയിച്ചിരുന്നത്. അതില്‍തന്നെ മോന്‍സ് ജോസഫിന് കടുത്തുരുത്തി നല്‍കില്ലെന്നും വേണമെങ്കില്‍ ഏറ്റുമാനൂര്‍ നല്‍കാമെന്നുമായിരുന്നു പറഞ്ഞിരുന്നത്. ഇതിനെതിരേ മോന്‍സ് പാര്‍ട്ടിയില്‍ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഇത്തരത്തില്‍ രണ്ടു സീറ്റുകള്‍ നല്‍കുകയാമെങ്കില്‍ ജോസഫോ കുരുവിളയോ മോന്‍സോ മത്സരത്തില്‍നിന്നു മാറിനില്‍ക്കേണ്ടിയും വരുമായിരുന്നു. റബര്‍ സത്യഗ്രഹത്തില്‍ ജോസ് കെ മാണി അടിസ്ഥാന രഹിതമായ അവകാശവാദങ്ങള്‍ ഉയര്‍ത്തിയതിലും ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തിയായിരുന്നു ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News