സരിത ഡിജിറ്റല്‍ തെളിവുകള്‍ കമ്മീഷന് കൈമാറി; കൈമാറിയത് തെളിവ് അടങ്ങിയ പെന്‍ഡ്രൈവ്; ആര്യാടന്‍ 75 ലക്ഷം ആവശ്യപ്പെട്ടെന്ന് സരിത

കൊച്ചി: സോളാര്‍ തട്ടിപ്പു കേസില്‍ സരിത എസ് നായര്‍ ഡിജിറ്റല്‍ തെ‍ളിവുകള്‍ ജുഡീഷ്യല്‍ കമ്മീഷനു കൈമാറി. തെളിവുക‍ള്‍ അടങ്ങിയ പെന്‍ഡ്രൈവ് ആണ് സരിത കമ്മീഷനു കൈമാറിയത്. തെളിവുകള്‍ ഉച്ചയ്ക്കു ശേഷം കൈമാറുമെന്ന് രാവിലെ ഹാജരായപ്പോള്‍ തന്നെ സരിത കമ്മീഷഷനെ അറിയിച്ചിരുന്നു. സരിതയുടെ മൊ‍ഴി രേഖപ്പെടുത്തല്‍ തുടരുകയാണ്.

മന്ത്രി ആര്യാടന്‍ മുഹമ്മദ് 75 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് സരിത നായരുടെ മൊഴി. 2011 ഡിസംബറില്‍ മന്ത്രിയുടെ പി.എ കേശവനാണ് പണം വേണമെന്ന് അറിയിച്ചത്. കോഴ നല്‍കിയാല്‍ മാത്രമേ കാര്യങ്ങള്‍ നടക്കൂവെന്ന് കേശവന്‍ പറഞ്ഞതായി സരിത സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി.

ഡിസംബര്‍ ആറിന് വൈകീട്ട് ആര്യാടന്‍ മുഹമ്മദിന്റെ ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവിലെത്തി ആദ്യഗഡുവായി 25 ലക്ഷം നല്‍കി. കവറില്‍ കൊണ്ടുവന്ന പണം മന്ത്രിക്ക് കൈമാറുകയായിരുന്നു. സോളാര്‍ നിക്ഷേപകര്‍ നല്‍കിയ പണമാണ് നല്‍കിയതെന്ന് സരിത പറഞ്ഞു. എന്നാല്‍ പിന്നീട് ആര്യാടനുമായി സംസാരിച്ചപ്പോള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടെന്നും സരിത വെളിപ്പെടുത്തി. ആര്യാടന്റെ അഭിഭാഷകന്‍ ക്രോസ് വിസ്താരം ചെയ്യുന്നതിനിടെയാണ് സരിത ഇക്കാര്യങ്ങള്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News