ട്രാഫിക് മുതല്‍ വേട്ട വരെ: കുഞ്ചാക്കോ ബോബന്‍ അനുഭവങ്ങള്‍ തുറന്നു പറയുന്നു; വീഡിയോ പുറത്തുവിട്ട് മഞ്ജുവാര്യര്‍

സംവിധായകന്‍ രാജേഷ് പിള്ളയുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചതിന്റെ അനുഭവം പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന വേട്ടയില്‍ നായക വേഷത്തിലെത്തുന്നത് കുഞ്ചാക്കോ ബോബനാണ്. ട്രാഫിക്, മിലി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജേഷ് പിള്ളയൊരുക്കുന്ന ചിത്രമാണ് വേട്ട.

മഞ്ജുവാര്യരാണ് ചിത്രത്തിലെ നായിക. റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദും രാജേഷ് പിള്ളയും ചേര്‍ന്ന് വേട്ട നിര്‍മ്മിക്കുന്നത്. അരുണ്‍ലാല്‍ രാമചന്ദ്രന്‍ കഥയും തിരക്കഥയും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, കാതല്‍ സന്ധ്യ, വിജയരാഘവന്‍, പ്രേം പ്രകാശ്, ദീപക് പറമ്പോല്‍, കോട്ടയം നസീര്‍, ഇര്‍ഷാദ്, മിഥുന്‍ രമേശ്, സന്തോഷ് കീഴാറ്റൂര്‍, ബേബി അക്ഷര, ബേബി നന്ദന, ജീവിക, മജീദ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഫെബ്രുവരി 26ന് റിലീസ് ചെയ്യും. അനീഷ് ലാലാണ് ഛായാഗ്രഹണം. സംഗീതമൊരുക്കുന്നത് ഷാന്‍ റഹ്മാന്‍. മഞ്ജു വാര്യര്‍ ആദ്യമായി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് വേട്ട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News