കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു തിരിച്ചടി; കോണ്‍ഗ്രസിന് നേട്ടം; ഭരണത്തിനുള്ള അംഗീകാരമെന്നു സിദ്ധരാമയ്യ

ബംഗളുരു: കര്‍ണാടകയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം. ബിജെപിക്ക് ജില്ലാ പഞ്ചായത്തുകളിലും താലൂക്ക് പഞ്ചായത്തുകളിലും ബിജെപിക്ക് കനത്ത പരാജയമാണുണ്ടായത്. രണ്ടു ഘട്ടങ്ങളായായിരുന്നു തെരഞ്ഞെടുപ്പ്.

1083 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ 498 എണ്ണത്തില്‍ കോണ്‍ഗ്രസ് ജയിച്ചു. 408-ല്‍ ബിജെപിയും 148 എണ്ണത്തില്‍ ജനതാദള്‍ സെക്കുലറും ജയിച്ചു. 3884 താലൂക്ക് പഞ്ചായത്തുകളില്‍ 1703ല്‍ കോണ്‍ഗ്രസും 1363ല്‍ ബിജെപിയും 609ല്‍ ജനതാദള്‍ സെക്കുലറും ജയിച്ചു. ഒരു ജില്ലാപഞ്ചായത്ത് സീറ്റിലും മൂന്നു താലൂക്ക് പഞ്ചായത്ത് സീറ്റുകളിലും സ്ഥാനാര്‍ഥി എതിരില്ലാതെ ജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News