പീപ്പിള്‍ ടിവിയുടെ ഗ്രാഫിക്‌സ് ഫോട്ടോഷോപ്പില്‍ തിരുത്തി ജയ്ഹിന്ദ് ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍; അപകീര്‍ത്തികരമായ വ്യാജവാര്‍ത്ത സൃഷ്ടിച്ചതിന് കൈരളി ടിവി നിയമനടപടിക്ക്; പോസ്റ്റ് പിന്‍വലിച്ച് ശ്രീനാഥ് മാപ്പുപറഞ്ഞു

തിരുവനന്തപുരം: പീപ്പിള്‍ ടിവിയും സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസും സംയുക്തമായി നടത്തിയ തെരഞ്ഞെടുപ്പ് അഭിപ്രായ സര്‍വേയില്‍ ഉപയോഗിച്ച ഗ്രാഫിക്‌സ് തിരുത്തി അപകീര്‍ത്തികരമായും തെറ്റിദ്ധാരണാജനകമായും പ്രചരിപ്പിച്ച് ജയ്ഹിന്ദ് ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍. ജയ്ഹിന്ദ് ടി വി കൊച്ചി ബ്യൂറോയിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ശ്രീനാഥാണ് സോളാര്‍ കേസിനെക്കുറിച്ചുള്ള അഭിപ്രായമെന്ന ഗ്രാഫിക്‌സാണ് സര്‍ക്കാരിനെതിരെ സരിത ഉന്നയിച്ച ആരോപണങ്ങള്‍ക്കു പിന്നില്‍ ആര് എന്ന ചോദ്യമാക്കി തിരുത്തി ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചത്. വാര്‍ത്തയെ തുടര്‍ന്ന് ശ്രീനാഥ് പോസ്റ്റ് പിന്‍വലിച്ച് ഖേദപ്രകടനം നടത്തി.

യഥാര്‍ഥ ഗ്രാഫിക്‌സ്

026 Solar Case

ശ്രീനാഥിന്‍റെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ്

sreenath-1

പീപ്പിള്‍ ടിവിയെ അപകീര്‍ത്തിപ്പെടുത്തുകയും ജനമധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നതുമായ ഗ്രാഫിക്‌സ് പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടിക്കുപോകാനാണ് കൈരളി ടിവിയുടെ തീരുമാനം. ഇതു ഷെയര്‍ചെയ്യുന്നവര്‍ക്കും ലൈക്ക് ചെയ്യുന്നവര്‍ക്കും എതിരേയും നടപടിയുണ്ടാകും.

സുഹൃത്തുക്കളേകൈരളി പീപ്പിൾ ടിവിയുടെ സർവ്വേ ഫലം സംബന്ധിച്ച്‌ ഒരു വീഡിയോയും ഒരു കാർഡും ഇന്ന് രാവിലെ മുതൽ ഫേസ്‌ ബുക്കിലും…

Posted by Sree Nath on Wednesday, February 24, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News