സീറ്റ് ചര്‍ച്ച തുടങ്ങിയിട്ടില്ലെന്ന് കെഎം മാണി; ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ അവാസ്തവം; പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ജോസഫ്

ദില്ലി: കേരള കോണ്‍ഗ്രസ് എമ്മില്‍ സീറ്റ് ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി. താനും ജോസഫും കൂടി ഒരുമിച്ച് ഇരുന്നാണ് സീറ്റ് ചര്‍ച്ചകള്‍ നടത്താറുള്ളത്. ഇതുവരെ സീറ്റു സംബന്ധിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഇക്കാര്യത്തില്‍ ഇപ്പോള്‍ പുറത്തുവരുന്ന ഭിന്നതയുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ്. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടെന്നു വരുത്തിത്തീര്‍ക്കാനാണ് ശ്രമം. ജോസഫ് ഗ്രൂപ്പ് എന്നൊരു വിഭാഗം പാര്‍ട്ടിയില്‍ ഇല്ല. അവരുടെ സീറ്റുകള്‍ തിരിച്ചെടുക്കുമെന്ന് പറഞ്ഞിട്ടില്ല. ജോസഫിന് അതൃപ്തിയുള്ളതായി അറിയില്ലെന്നും മാണി ദില്ലിയില്‍ പറഞ്ഞു.

അതേസമയം, പാര്‍ട്ടിയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് സമ്മതിച്ച് പിജെ ജോസഫ് രംഗത്തെത്തി. എന്നാല്‍, സീറ്റ് ചര്‍ച്ച സംബന്ധിച്ച വാര്‍ത്തകള്‍ ജോസഫ് സ്ഥിരീകരിച്ചില്ല. പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ തുടരും. കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നത് സ്വാഭാവികം മാത്രമാണെന്നും ജോസഫ് പറഞ്ഞു. എന്നാല്‍, പ്രത്യേക ഘടകകക്ഷിയാക്കണമെന്ന ആവശ്യം ജോസഫ് ഉന്നയിച്ചെന്ന വാര്‍ത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിഷേധിച്ചു. ഇക്കാര്യം ഉന്നയിച്ച് ജോസഫ് തന്നെ വിളിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News