അടിച്ചുപൂസായ യാത്രക്കാരന്‍ പാന്റഴിച്ച് എയര്‍ ഇന്ത്യ വിമാനത്തില്‍ മൂത്രമൊഴിച്ചുവച്ചു; പതിനൊന്നുവര്‍ഷമായി ലണ്ടനില്‍ കഴിയുന്ന പ്രവാസിക്ക് 1000 പൗണ്ട് പിഴശിക്ഷ

ലണ്ടന്‍: ഇന്ത്യയില്‍നിന്ന് ഇംഗ്ലണ്ടിലേക്കുള്ള യാത്രയ്്ക്കിടെ മദ്യലഹരിയില്‍ സീറ്റുകള്‍ക്കിടയില്‍ പാന്റഴിച്ചു മൂത്രമൊഴിച്ച ഇന്ത്യക്കാരന് ആയിരം പൗണ്ട് ശിക്ഷ. പതിനൊന്നു വര്‍ഷമായി ലണ്ടനില്‍ ജോലി ചെയ്യുന്ന ജിനു ഏബ്രഹാമിനാണ് ബിര്‍മിങ്ഹാം മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. മുപ്പത്തൊമ്പതു വയസുകാരനായ ജിനു കഴിഞ്ഞമാസം 19 നാണ് യാത്രയ്ക്കിടെ വിമാനത്തില്‍ മൂത്രമൊഴിച്ചത്. എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീം ലൈനര്‍ വിമാനത്തിലായിരുന്നു സംഭവം. പത്തുവയസുകാരനായ മകനും ഒപ്പമുണ്ടായിരുന്നു.

അമിതമായി മദ്യം കഴിച്ചതിനെത്തുടര്‍ന്ന് വിമാനജീവനക്കാര്‍ കൂടുതല്‍ മദ്യം നല്‍കാന്‍ വിസമ്മതിച്ചിരുന്നു. ഇതിന്റെ പേരില്‍ തര്‍ക്കവുമുണ്ടായി. വിമാനം നിലത്തിറങ്ങാന്‍ നാല്‍പതു മിനുട്ടു മാത്രം ശേഷിക്കേ സീറ്റില്‍നിന്നു താഴെയിറങ്ങി പാന്റും അടിവസ്ത്വും അഴിച്ച് ജിനു രണ്ടു സീറ്റുകള്‍ക്കും ഇടയിലുള്ള ഭാഗത്തു മൂത്രമൊഴിക്കുകയായിരുന്നു. സീറ്റിലും മൂത്രമൊഴിച്ചു. പ്ലാസ്റ്റിക് വിലങ്ങുകൊണ്ട് ബന്ധിച്ച് ജിനുകുമാറിനെ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ ജീവനക്കാര്‍ പൊലീസിനു കൈമാറി.

രണ്ടു പെഗ് വിസ്‌കി മാത്രമേ കഴിച്ചതായി ഓര്‍ക്കുന്നുള്ളൂവെന്നും ആന്റി ഡിപ്രസന്റ് കഴിച്ചാണു വിമാനത്തില്‍ യാത്ര ചെയ്തതെന്നും കോടതിയില്‍ ജിനു പറഞ്ഞു. ഒരു കുട്ടി ജനനസമയത്തുതന്നെ മരിച്ചതിനെത്തുടര്‍ന്നു താന്‍ വിഷാദത്തിനു ചികിത്സയിലാണെന്നും ജിനുപറഞ്ഞു. ലണ്ടനില്‍ തിയേറ്റര്‍ നഴ്‌സായ ഭാര്യ പതിനഞ്ചുമാസം പ്രായമായ മകളുമായി മറ്റൊരു വിമാനത്തില്‍ ഇതേസമയം ലണ്ടനിലേക്കുവരുന്നുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News