ഇന്ത്യന്‍ വിപണി കാത്തിരിക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Friday, August 12, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    കെ കെ ജോര്‍ജിന്റെ കേരള വികസന മാതൃകയെപ്പറ്റിയുള്ള പഠനങ്ങള്‍ ശ്രദ്ധേയം: മുഖ്യമന്ത്രി|Pinarayi Vijayan

    കെ കെ ജോര്‍ജിന്റെ കേരള വികസന മാതൃകയെപ്പറ്റിയുള്ള പഠനങ്ങള്‍ ശ്രദ്ധേയം: മുഖ്യമന്ത്രി|Pinarayi Vijayan

    Manjeswaram:മഞ്ചേശ്വരത്ത് വീണ്ടും മയക്കുമരുന്ന് വേട്ട;എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍

    Manjeswaram:മഞ്ചേശ്വരത്ത് വീണ്ടും മയക്കുമരുന്ന് വേട്ട;എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍

    Kasargod:കാസര്‍ഗോഡ് നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

    Kasargod:കാസര്‍ഗോഡ് നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

    Arjun Tendulkar:സച്ചിന്റെ മകന്‍ മുംബൈ വിടുന്നു; ഭാഗ്യ പരീക്ഷണത്തിനായി ഇനി ഗോവയില്‍

    Arjun Tendulkar:സച്ചിന്റെ മകന്‍ മുംബൈ വിടുന്നു; ഭാഗ്യ പരീക്ഷണത്തിനായി ഇനി ഗോവയില്‍

    Woman grievously injured in pitbull dog attack in Gurugram

    Woman grievously injured in pitbull dog attack in Gurugram

    അന്താരാഷ്ട്ര ചെസ്സ് ഒളിമ്പ്യാഡ്;സ്വര്‍ണം നേടിയ മലയാളി ഗ്രാന്‍ഡ്മാസ്റ്റര്‍ നിഹാല്‍ സരിന് അഭിനന്ദനങ്ങളറിയിച്ച് മുഖ്യമന്ത്രി|Pinarayi Vijayan

    അന്താരാഷ്ട്ര ചെസ്സ് ഒളിമ്പ്യാഡ്;സ്വര്‍ണം നേടിയ മലയാളി ഗ്രാന്‍ഡ്മാസ്റ്റര്‍ നിഹാല്‍ സരിന് അഭിനന്ദനങ്ങളറിയിച്ച് മുഖ്യമന്ത്രി|Pinarayi Vijayan

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

ഇന്ത്യന്‍ വിപണി കാത്തിരിക്കുന്ന സ്മാര്‍ട്‌ഫോണുകള്‍

by വെബ് ഡെസ്ക്
6 years ago
Share on FacebookShare on TwitterShare on Whatsapp

Read Also

Samsung: സാംസങ്ങിന്‍റെ എം13 സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു; പ്രത്യേകതകൾ ഇവയാണ്

SD Card: നീണ്ട കാലം ഉപയോഗിക്കാം; പുതിയ എസ്ഡി കാര്‍ഡുമായി സാംസങ്ങ്

സാംസങ് ഗാലക്‌സി എസ്22 സീരീസ് മുന്‍കൂര്‍ ബുക്കിങ് 23 മുതല്‍

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയെ സംബന്ധിച്ചിടത്തോളം പോയവര്‍ഷം ഒരു മികച്ച വര്‍ഷമായിരുന്നു. പുതുവര്‍ഷം തുടങ്ങി ഈ രണ്ടു മാസത്തിനിടെ മികച്ച പല ഫോണുകളും വിപണിയില്‍ എത്തിട്ടുണ്ട്. ഇനിയും ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണി കീഴടക്കാന്‍ നിരവധി ഫോണുകള്‍ എത്തുന്നുണ്ട്. അവ ഏതെല്ലാം ആണെന്ന് നോക്കാം.

1. സാംസംഗ് ഗാലക്‌സി എസ് 7, എസ് 7 എഡ്ജ്

സാംസംഗ് ഗാലക്‌സി എസ് 6 സീരീസുകള്‍ക്ക് ശേഷം എത്തുന്ന സ്മാര്‍ട്‌ഫോണുകളാണ് എസ് 7 സീരീസ് ഫോണുകള്‍. എസ് 7, എസ് 7 എഡ്ജ് ഫോണുകള്‍ അടുത്തമാസം മധ്യത്തോടെ വിപണിയില്‍ എത്തുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. ക്വാഡ് കോര്‍, ഒക്ടാകോര്‍ പ്രോസസറുകളില്‍ എസ് 7, എസ് 7 എഡ്ജ് ഫോണുകള്‍ ലഭിക്കും. ഓരോ റീജിയണ്‍ അനുസരിച്ചായിരിക്കും പ്രോസസറുകളുടെ ലഭ്യത. 4ജിബി റാം ഉള്ള എസ് 7, എസ് 7 എഡ്ജ് മോഡലുകള്‍ 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് സഹിതമാണ് എത്തുന്നത്.

2. എല്‍ജി ജി 5

LG-G5
എല്‍ജിയുടെ ഈ വര്‍ഷം ഇറങ്ങാനുള്ള ഫ് ളാഗ്ഷിപ്പ് ഫോണാണ് ജി 5. പുതിയ ഡിസൈനോടു കൂടിയാണ് ഫോണ്‍ എത്തുന്നത്. കാമറ ഗ്രിപ്, മികച്ച ശബ്ദത്തിന് ഹൈ-ഫൈ ഡാക് എന്നിവയാണ് പുതിയ സവിശേഷത. 5.3 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലേ ഐപിഎസ് പാനലോടു കൂടിയാണ്. ഓണ്‍ ഡിസ്‌പ്ലേ വളരെ കുറച്ച് ഊര്‍ജം മാത്രമേ ഉപയോഗിക്കൂ. ഡ്യുവല്‍ കാമറയാണ് എല്‍ജി ജി 5ന്. 16 മെഗാപിക്‌സല്‍ പ്രൈമറി ലെന്‍സും 8 മെഗാപിക്‌സല്‍ സെക്കണ്ടറി വൈഡ് ആംഗിള്‍ ലെന്‍സുമാണ് കാമറ. ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍, ലേസര്‍ ഓട്ടോഫോക്കസ്, 4കെ വീഡിയോ റെക്കോര്‍ഡിംഗ് എന്നിവയും സവിശേഷതയാണ്. സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, 4 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 2,800 എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയ്ഡിന്റെ 6.0 വേര്‍ഷന്‍ ഒഎസ് എന്നിവയാണ് ഹാര്‍ഡ്‌വെയര്‍.

3. ലെനോവോ വൈബ് കെ 5, വൈബ് കെ 5 പ്ലസ്

ചെനീസ് സ്മാര്‍ട്‌ഫോണ്‍ വമ്പന്‍മാരായ ലെനോവോയുടെ പുതിയ മോഡലുകളാണ് വൈബ് കെ 5, വൈബ് കെ 5 പ്ലസ് എന്നിവ. കഴിഞ്ഞയാഴ്ച മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ഫോണ്‍ അവതരിപ്പിച്ചത്. കെ 5ന് 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയും കെ 5 പ്ലസിന് 5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയുമാണുള്ളത്. 2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 13 മെഗാപിക്‌സല്‍ പിന്‍കാമറ, 5 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറ, 2,750 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ ഹാര്‍ഡ്‌വെയര്‍. കെ 5ല്‍ സ്‌നാപ്ഡ്രാഗണ്‍ 415 പ്രോസസറും കെ 5 പ്ലസില്‍ സ്‌നാപ്ഡ്രാഗണ്‍ 616 പ്രോസസറുമാണ് കരുത്ത് പകരുന്നത്. ഏകദേശം 8,800 മുതല്‍ 9,000 രൂപ വരെയായിരിക്കും വില.

4. ഒബി എംവി 1

പുതുതായി സ്മാര്‍ട്‌ഫോണ്‍ വിപണിയിലേക്കെത്തുന്ന നിര്‍മാതാക്കളാണ് ഒബി. ഒബിയുടെ ആദ്യത്തെ സ്മാര്‍ട്‌ഫോണാണ് എംവി 1. കഴിഞ്ഞയാഴ്ച മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ആണ് ഫോണ്‍ പ്രഖ്യാപിച്ചത്. 5 ഇഞ്ച് സ്‌ക്രീനില്‍ ബജറ്റ് സ്മാര്‍ട്‌ഫോണാണ് ഒബി എംവി 1. സ്‌നാപ്ഡ്രാഗണ്‍ 212 പ്രോസസര്‍, 12 ജിബി റാം, 16 സ്‌റ്റോറേജ് എന്നിവയാണ് ഹാര്‍ഡ് വെയര്‍ സവിശേഷതകള്‍. 2,500 എംഎഎച്ച് ആണ് ബാറ്ററി. 8 മെഗാപിക്‌സലാണ് പിന്‍കാമറയുടെ റസല്യൂഷന്‍. മെക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഉണ്ട്. 10,000 രൂപ വിലയുള്ള ബജറ്റ് ഫോണ്‍ ഏപ്രിലില്‍ ഇന്ത്യയിലെത്തും എന്നാണ് വാര്‍ത്തകള്‍.

5. സോണി എക്‌സ്പീരിയ എക്‌സ്, എക്‌സ്എ

പുതിയ മെറ്റല്‍ ഡിസൈനോടെയാണ് എക്‌സ്പീരിയയുടെ പുതിയ മോഡലുകള്‍ എത്തുന്നത്. 5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന്റേത്. എക്‌സ്എ എന്നത് താങ്ങാവുന്ന വിലയിലുള്ള ഫോണായിരിക്കും. 2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 2,300 എംഎഎച്ച് ബാറ്ററി, 13 മെഗാപിക്‌സല്‍ പിന്‍കാമറ, 8 മെഗാപിക്‌സല്‍ സെല്‍ഫി സ്‌പെഷ്യല്‍ ഫ്രണ്ട് കാമറ എന്നിവയാണ് എക്‌സ്പീരിയ എക്‌സ്എയുടെ സവിശേഷതകള്‍.

എക്‌സ്പീരിയ എക്‌സിന് സ്‌നാപ്ഡ്രാഗണ്‍ 650 പ്രോസസറാണ് കരുത്തു പകരുന്നത്. 3 ജിബി റാം, 32 ജിബി ഇന്റേണല്‍, 2,620 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഹാര്‍ഡ്‌വെയര്‍. പിന്‍കാമറയുടെ റസല്യൂഷന്‍ 23 മെഗാപിക്‌സല്‍ ആണ്. ഫ്രണ്ട് കാമറയാകട്ടെ 13 മെഗാപിക്‌സലും. ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്.

6. ജിയോണി എലൈഫ് എസ് 8

ബ്രാന്‍ഡ് ലോഗോയില്‍ നേരിയ മാറ്റം വരുത്തി ജിയോണി പുറത്തിറക്കുന്ന ഫോണാണ് എലൈഫ് എസ്8. ഐഫോണ്‍ 6എസിനു ശേഷം ത്രീഡി ടച്ച് ടെക്‌നോളജിയുമായി എത്തുന്ന സ്മാര്‍ട്‌ഫോണാണ് ജിയോണിയുടെ എലൈഫ് എസ് 8. 5.5 ഇഞ്ച് അമോലെഡ് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്റേത്. മീഡിയാടെക് ഹീലിയോ പി10 പ്രോസസര്‍ ഫോണിന് കരുത്ത് പകരുന്നു. 4 ജിബി റാം ഉള്ള ഫോണില്‍ 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ഉണ്ട്. ജിയോണിയുടെ ആദ്യത്തെ ഫുള്‍ മെറ്റല്‍ ബോഡി ഫോണാണ് എലൈഫ് എസ്8. 16 മെഗാപിക്‌സല്‍ പിന്‍കാമറ, 8 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറയുമുണ്ട്.

7. എച്ച്പി എലൈറ്റ് എക്‌സ് 3

HP-Elite
ഏവരെയും അമ്പരപ്പിച്ച ഒരു ഫാബ്‌ലറ്റ് ആണ് എച്ച്പിയുടെ എലൈറ്റ് എക്‌സ് 3. വിന്‍ഡോസ് ടെന്നില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫാബ്‌ലറ്റ് ഒരു വിന്‍ഡോസ് 10 ഡെസ്‌ക്ടോപ്പായും മാറ്റാന്‍ സാധിക്കും. വേണമെങ്കില്‍ എക്‌സ് 3യിലെ ക്രാഡ്ല്‍ ടൈപ്പ് ഡോക്ക് ഉപയോഗിച്ച് ടിവിയിലേക്ക് കണക്ട് ചെയ്യാനും സാധിക്കും. സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, 4 ജിബി റാം, 64 ജിബി സ്‌റ്റോറേജ് എന്നിവയാണ് ഹാര്‍ഡ്‌വെയര്‍ ഫീച്ചേഴ്‌സ്. 4,150 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്.

Tags: Indian MarketNew ComersSamsungsmartphones
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Nokia: വിവോക്കും വണ്‍പ്ലസിനും പണി കൊടുത്ത് നോക്കിയ; വില്‍പ്പന നിര്‍ത്തിവെക്കാന്‍ ഉത്തരവ്
Latest

Nokia: വിവോക്കും വണ്‍പ്ലസിനും പണി കൊടുത്ത് നോക്കിയ; വില്‍പ്പന നിര്‍ത്തിവെക്കാന്‍ ഉത്തരവ്

August 11, 2022
Meesho |  ഇനി മീഷോ ആപ്പിൽ മലയാളം ഉൾപ്പടെ എട്ട് ഭാഷകൾ
Latest

Meesho | ഇനി മീഷോ ആപ്പിൽ മലയാളം ഉൾപ്പടെ എട്ട് ഭാഷകൾ

August 11, 2022
WhatsApp: അടിമുടി മാറി വാട്‌സാപ്പ്; റിയാക്ഷന്‍ ബട്ടണുകളടക്കം പുതിയ ഫീച്ചറുകള്‍
Latest

Whats app: ആരുമറിയാത ഗ്രൂപ്പില്‍ നിന്നും എക്സിറ്റ് ആകാം; ഓണ്‍ലൈന്‍ കാണിക്കില്ല; പുതിയ കിടിലന്‍ അപ്ഡേഷനുമായി വാട്ട്സ് ആപ്പ്

August 9, 2022
ഇന്‍സ്റ്റഗ്രാം പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത; പുതിയ മാറ്റം ഇങ്ങനെ
Latest

Instagram: പുത്തന്‍ ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം എത്തുന്നു

August 9, 2022
ഗൂഗിള്‍ ഡ്രൈവില്‍ നിന്നും ഫയലുകള്‍ നഷ്ടപ്പെട്ടോ? റിക്കവര്‍ ചെയ്യാന്‍ ഇതാ എളുപ്പ വഴി
Latest

Google: ഗൂഗിള്‍ പ്രവര്‍ത്തനം തടസ്സപ്പെട്ടു; പരാതിയുമായി ഉപയോക്താക്കള്‍

August 9, 2022
ഇസ്രായേല്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയത് സര്‍ക്കാറിന്റെ അറിവോടെ
Latest

Whatsapp: അറിഞ്ഞോ? വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകൾക്കും ഇനി റിയാക്ഷൻ നൽകാം; 7 പുത്തൻ ഫീച്ചറുകൾ

August 8, 2022
Load More

Discussion about this post

Latest Updates

കെ കെ ജോര്‍ജിന്റെ കേരള വികസന മാതൃകയെപ്പറ്റിയുള്ള പഠനങ്ങള്‍ ശ്രദ്ധേയം: മുഖ്യമന്ത്രി|Pinarayi Vijayan

Manjeswaram:മഞ്ചേശ്വരത്ത് വീണ്ടും മയക്കുമരുന്ന് വേട്ട;എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍

Kasargod:കാസര്‍ഗോഡ് നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

Arjun Tendulkar:സച്ചിന്റെ മകന്‍ മുംബൈ വിടുന്നു; ഭാഗ്യ പരീക്ഷണത്തിനായി ഇനി ഗോവയില്‍

Woman grievously injured in pitbull dog attack in Gurugram

അന്താരാഷ്ട്ര ചെസ്സ് ഒളിമ്പ്യാഡ്;സ്വര്‍ണം നേടിയ മലയാളി ഗ്രാന്‍ഡ്മാസ്റ്റര്‍ നിഹാല്‍ സരിന് അഭിനന്ദനങ്ങളറിയിച്ച് മുഖ്യമന്ത്രി|Pinarayi Vijayan

Don't Miss

ബിർമിങ്ഹാമിലെ മലയാളി ചരിതം
Big Story

ബിർമിങ്ഹാമിലെ മലയാളി ചരിതം

August 5, 2022

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

തലശ്ശേരിയിൽ ഇംഗ്ലീഷിന്റെ പത്രാസ് കാട്ടിയ മാളിയേക്കല്‍ മറിയുമ്മ

ബിർമിങ്ഹാമിലെ മലയാളി ചരിതം

#SmartMayor ഹാഷ് ടാഗുമായി SmartCity യിലെ യുവത; തിരുവനന്തപുരത്ത് ഹിറ്റായി മേയറുടെ ക്യാമ്പയിൻ

V. Sivankutty : പ്ലസ് വൺ പ്രവേശനം : ആദ്യ അലോട്ട്മെന്റ് 5 ന് ആരംഭിക്കും

കൈ കൊണ്ട് ഗോഷ്ടി കാണിച്ച് പെണ്‍കുട്ടി, തലമുടിയില്‍ പിടിച്ചുവലിച്ച് കുരങ്ങന്‍; ഒടുവില്‍ സംഭവിച്ചത്|Social Media

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • കെ കെ ജോര്‍ജിന്റെ കേരള വികസന മാതൃകയെപ്പറ്റിയുള്ള പഠനങ്ങള്‍ ശ്രദ്ധേയം: മുഖ്യമന്ത്രി|Pinarayi Vijayan August 11, 2022
  • Manjeswaram:മഞ്ചേശ്വരത്ത് വീണ്ടും മയക്കുമരുന്ന് വേട്ട;എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍ August 11, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE