ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ പൗഡര്‍ കാന്‍സറിന് കാരണമായെന്ന് പരാതി; മരിച്ച 62 കാരിയുടെ കുടുംബത്തിന് 493 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ബിര്‍മിങ്ഹാം: ടോല്‍ക്കം പൗഡര്‍ കാന്‍സര്‍ കാരണമായെന്ന പരാതിയില്‍ നിര്‍മാതാക്കളായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 493 അമ്പതു കോടി രൂപ (7.2 കോടി യുഎസ് ഡോളര്‍) നഷ്ടപരിഹാരം നല്‍കാന്‍ വിധി. അണ്ഡാശയത്തിലെ കാന്‍സര്‍ മൂലം കഴിഞ്ഞവര്‍ഷം മരണമടഞ്ഞ അലബാമ സ്വദേശി ജാക്കീ ഫോക്‌സ് എന്ന അറുപത്തിരണ്ടുകാരിയുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം നല്‍കാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണോട് നിര്‍ദേശിച്ചത്.

പൗഡര്‍ ആരോഗ്യത്തിനുയര്‍ത്തുന്ന ഭീഷണി ഉപയോക്താക്കളെ ബോധ്യപ്പെടുത്തുന്നതില്‍ കമ്പനിക്കു വീഴ്ചപറ്റിയതായി ബന്ധുക്കള്‍ വാദിച്ചു. അതേസമയം, പരാതി അടിസ്ഥാനരഹിതമാണെന്നു വിധിക്കെതിരേ അപ്പീല്‍ പോകുമെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വ്യക്തമാക്കി.

2003ല്‍ നടത്തിയ പഠനത്തില്‍ അണ്ഡാശയ കാന്‍സറിന് ടാല്‍ക്കം പൗഡര്‍ കാരണമാകുന്നതായി കണ്ടെത്തിയിരുന്നു. 2013ലെ പഠനത്തിലും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. അതേസമയം, ടാല്‍ക്കം പൗഡര്‍ കാരണമല്ലെന്നു വാദിക്കുന്നവരുമുണ്ട്. തങ്ങള്‍ക്ക് ഉപഭോക്താക്കളുടെ ആരോഗ്യം തന്നെയാണു പ്രധാനപ്പെട്ട കാര്യമെന്നും കോടതി വിധി നിരാശപ്പെടുത്തുന്നതാണെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വക്താവ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News