നര്‍ത്തകിക്ക് പണവും മദ്യവും നീട്ടുന്ന ബിജെപി എംഎല്‍എയ്ക്കു ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ അപഥസഞ്ചാരികളോ? നിയമ വാഴ്ചയോടുള്ള വെല്ലുവിളി സ്ഥിരമാക്കിയ ‘കോണ്ടം’ എംഎല്‍എയുടെ വീരകഥകള്‍ അറിയാം

ദില്ലി: നര്‍ത്തകിമാര്‍ക്ക് മേല്‍ നോട്ടുകള്‍ വാരിയെറിയും. സ്ത്രീകള്‍ക്ക് നേരെ മദ്യം നീട്ടുക മാത്രമല്ല, കുടിപ്പിക്കുകയും ചെയ്യും. ഇതാണ് രാജസ്ഥാനിലെ ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹുജയുടെ യഥാര്‍ത്ഥ മുഖം. ജെഎന്‍യുവില്‍ നിന്ന് പുറന്തള്ളുന്ന കോണ്ടത്തിന്റെയും സിഗററ്റ് കുറ്റികളുടെയും മദ്യക്കുപ്പികളുടെയും കണക്ക് കൃത്യമായി എണ്ണിപ്പറഞ്ഞ ബിജെപി എംഎല്‍എ ആണ് ഗ്യാന്‍ദേവ് അഹുജ. അഹുജയുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയണമെങ്കില്‍ ഈ ചിത്രങ്ങള്‍ കണ്ടാല്‍ മതി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 2നാണ് പുറത്തുവന്ന ചിത്രങ്ങളാണിത്. ദേശീയ ഇംഗ്ലീഷ് ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമം ആയ ദൈനിക് ഭാസ്‌കര്‍ ആണ് ചിത്രങ്ങള്‍ പുറത്തിവിട്ടത്.

Caught on camera: BJP leaders break loose with girl dancers on stage, shower currency notes

ഗ്യാന്‍ദേവ് അഹുജയുടെ വീരകഥ ഇത് മാത്രമാണ് എന്ന് കരുതരുത്. 1990ല്‍ സംഘപരിവാറിന്റെ തൊഴിലാളി സംഘടനാ നേതാവായിരിക്കെ പൊലീസ് ഓഫീസറെ ആക്രമിച്ച് കൊല്ലാല്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഇദ്ദേഹം. പൊലീസ് വാറണ്ട് പുറപ്പെടുവിച്ചിട്ടും ഇതുവരെ അതിനെ ഗൗനിച്ചില്ല. ഒടുവില്‍ 2003ല്‍ രാജസ്ഥാനില്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ആഭ്യന്തരമന്ത്രിയെ കൂട്ടുപിടിച്ച് കേസ് എഴുതി തള്ളി. എന്നാല്‍ നിയമ നിര്‍മ്മാണ സഭാംഗം തന്നെ നിയമ ലംഘകന്‍ ആയി മാറിയത് ആള്‍വാര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അംഗീകരിച്ചില്ല. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയുടന്‍ ഗ്യാന്‍ ദേവ് അഹുജയ്ക്ക് കടുത്ത വയറുവേദന തുടങ്ങി. പിന്നെ ജാമ്യം കിട്ടും വരെ ആശുപത്രിക്കിടക്കയില്‍ അഭയം തേടി. അങ്ങനെ തികഞ്ഞ ‘രാജ്യസ്‌നേഹി’യും നിയമവാഴ്ചയെ അങ്ങേയറ്റം ബഹുമാനിക്കുന്ന ബിജെപി എംഎല്‍എയുമാണ് ഗ്യാന്‍ദേവ് അഹുജ.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഗ്യാന്‍ദേവ് അഹുജയുടെ കാറില്‍ ഒളിപ്പിച്ച് കടത്തിയ ലക്ഷങ്ങളുടെ കള്ളപ്പണം പിടിച്ചത്. പിടിക്കപ്പെടുമ്പോള്‍ അഹുജയും കാറിലുണ്ടായിരുന്നു. രാജ്യസ്‌നേഹിയായ ബിജെപി എംഎല്‍എയുടെ ഡ്രൈവര്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് കൊലപാതകത്തിന് അറസ്റ്റ് ചെയ്യപ്പെട്ടത്. രാവണന്റെ സഹോദരനായ അഹിരാവണന്റെ അവതാരമാണ് താനെന്നാണ് ഗ്യാന്‍ദേവ് അഹുജ തന്നെ പറയുന്നത്. അതിനാണ് നീളത്തില്‍ മീശ വളര്‍ത്തുന്നത് എന്നാണ് കോണ്ടം വിവാദത്തില്‍പ്പെട്ട എംഎല്‍എ നല്‍കുന്ന വിശദീകരണം.

നേരത്തെ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വലിയ മണ്ടത്തരവും അഹുജ എഴുന്നള്ളിച്ചിട്ടുണ്ട്. പശുക്കളുടെ ചാണകത്തില്‍ നിന്നും ബയോഗ്യാസ് വഴിയുമാണ് കാലിഫോര്‍ണിയ നഗരത്തില്‍ വൈദ്യതി ലഭിക്കുന്നതെന്നാണ് ഗ്യാന്‍ദേവ് അഹുജയുടെ കണ്ടെത്തല്‍. പശുക്കളുടെ പാലില്‍ സ്വര്‍ണ്ണം അടങ്ങിയിട്ടുണ്ടെന്നും പശുക്കളെ കൊന്നാല്‍ അഗ്നിപര്‍വ്വത സ്‌ഫോടനങ്ങള്‍ക്കും ഭൂകമ്പങ്ങള്‍ക്കും വരള്‍ച്ചയ്ക്കും എല്ലാം കാരണമാകുമെന്നും ഇദ്ദേഹം ബിബിസി ലേഖകനോട് വച്ചുകാച്ചി. പശു സംരക്ഷകരുടെ സംരക്ഷകന്‍ എന്നറിയപ്പെടാനാണ് ബിജെപിയുടെ ഈ എംഎല്‍എയ്ക്ക് താല്‍പര്യം.

BJP MLA

ജെഎന്‍യുവിനെതിരെ വിവാദ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് ഗ്യാന്‍ദേവ് അഹുജയെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് വിളിപ്പിച്ചു. നിരുത്തരവാദപരമായ പ്രസ്താവനയ്ക്ക് ദില്ലിയിലെത്തി നേരിട്ട് വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം. പ്രസ്താവനയെ നേരത്തെ തന്നെ ബിജെപി ദേശീയ നേതൃത്വം തള്ളിപ്പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News