പി ജയരാജനെ ശ്രീചിത്രയിലേക്ക് മാറ്റി; ഐസിയുവില്‍ വിദഗ്ധ ചികിത്സ; കോടിയേരി ഉള്‍പ്പടെയുള്ള നേതാക്കള്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ വിദഗ്ധ ചികിത്സയ്ക്കായി ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് എട്ട് മണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പി ജയരാജനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഇസിജി അടക്കമുള്ള വിദഗ്ധ പരിശോധനകള്‍ തുടരുകയാണ്.

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പ്രത്യേക ഐസിയു ആംബുലന്‍സിലാണ് പി ജയരാജനെ ശ്രീചിത്രയിലെത്തിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, നേതാക്കളായ ഇപി ജയരാജന്‍, എംവി ഗോവിന്ദന്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തി പി ജയരാജനെ കണ്ടു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് പി ജയരാജനെതിരെ ചെയ്യുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News