കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകന് നേരെ മണല്‍ മാഫിയ ആക്രമണം; രണ്ട് കാലുകള്‍ക്കും വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകന് നേരെ മണല്‍ മാഫിയയുടെ ആക്രമണം. മയ്യില്‍ പാവന്നൂര്‍ മട്ടയില്‍ വൈകിട്ടോടെ മുഖം മൂടി ധരിച്ച സംഘമാണ് ആക്രമണം നടത്തിയത്. മട്ടയില്‍ സ്വദേശി എന്‍പി അബ്ദുല്‍ ഖാദറിനാണ് വെട്ടേറ്റത്. രണ്ട് കാലുകള്‍ക്കും വെട്ടേറ്റ അബ്ദുല്‍ ഖാദറിനെ തലശേരി എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുന്‍വൈരാഗ്യമാണ് അക്രമണ കാരണം എന്നാണ് സൂചന. പ്രദേശത്ത് മണല്‍ മാഫിയയുമായി ബന്ധപ്പെട്ട് നേരത്തെ സംഘര്‍ഷം നിന്നിരുന്നു. മണല്‍ വാരലുമായി ബന്ധപ്പെട്ട് പൊലീസിന് വിവരം നല്‍കി എന്നാരോപിച്ചാണ് മണല്‍ മാഫിയ അബ്ദുല്‍ ഖാദറിനെ ആക്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News