റയില്‍വേ ബജറ്റ് ഇന്ന്; സ്ഥിരം അവഗണനക്കിടയിലും വലിയ പ്രതീക്ഷയര്‍പ്പിച്ച് കേരളം; യാത്രാ നിരക്ക് 10ശതമാനം വര്‍ദ്ധിക്കും

ദില്ലി: നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാമത്തെ റയില്‍വേ ബജറ്റ് ഇന്ന്. കേന്ദ്ര റയില്‍മന്ത്രി സുരേഷ്പ്രഭു ആദ്യം അവതരിപ്പിച്ച ബജറ്റില്‍ 141.416 കോടിയുടെ വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ടു. ലഭിച്ചതാകട്ടെ 136.079 കോടി. പ്രതീക്ഷിച്ചതിനെക്കാള്‍ 3.77 ശതമാനത്തിന്റെ കുറവ്. ഇത് പുതിയ ബജറ്റില്‍ നികത്തുക, റയില്‍വേയുടെ ആധുനികവല്‍ക്കരണത്തിനായി അധിക വരുമാനം കണ്ടെത്തുക തുടങ്ങിയവയാണ് രണ്ടാമത്തെ ബജറ്റിലൂടെ സുരേഷ്പ്രഭു ലക്ഷ്യമിടുന്നത്.

വരുമാന വര്‍ദ്ധനവിനായി യാത്രാ നിരക്ക് കൂട്ടണമെന്ന് ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. ഇത് ബജറ്റില്‍ അംഗീകരിക്കും. അങ്ങനെയെങ്കില്‍ പാസഞ്ചര്‍, ദീര്‍ഘദൂര ട്രെയിനടക്കം ടിക്കറ്റ് നിരക്ക് 5 മുതല്‍ 10 ശതമാന വരെ വര്‍ദ്ധിക്കും. കഴിഞ് തവണ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പുതിയ ട്രെയിനുകള്‍ സുരേഷ് പ്രഭു പ്രഖ്യാപിച്ചില്ല. പകരം ബജറ്റ് ചര്‍ച്ചക്കിടെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചെങ്കിലും അത് ഉണ്ടായില്ല. എന്നാല്‍ ഇത്തവണ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ച് കൈയ്യടി നേടാനും ശ്രമമുണ്ടാകും. പാതയിരിട്ടിക്കല്‍, വൈദ്യുതീകരണം, ശേഷികൂട്ടല്‍ തുടങ്ങിയവയ്ക്ക് കൂടുതല്‍ തുക നീക്കി വയ്ക്കും. മുന്‍ ബഡ്ജറ്റിന്റെ രീതിയില്‍ സ്വകാര്യവല്‍ക്കരണത്തിന് പ്രഥമ പരിഗണന നല്‍കും. പൊതു പങ്കാളിത്വത്തോടെയുള്ള പദ്ധതികള്‍ക്ക് ബഡ്ജറ്റില്‍ ഇടം പിടിക്കാനാവില്ലെന്നാണ് സുചന.

പാലക്കാട് കോച്ച് ഫാക്ടറി അടക്കമുളളവയ്ക്ക് ഇത്തവണയും അവഗണന നേരിടേണ്ടി വരും. ചിലവ് കൂടി പദ്ധതികള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സംസ്ഥാന പങ്കാളിത്വമാകാമെന്ന കരാറില്‍ കേരളം ഒപ്പിട്ടുണ്ട്. അത് കൊണ്ടുള്ള പ്രയോജനം സുരേഷ് പ്രഭുവിന്റെ ബഡ്ജറ്റിലുണ്ടാകുമെന്ന് കേരളം പ്രതീക്ഷിക്കുന്നു.
റയില്‍വേ ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് കേരളം

railway-station

നിരവധി പദ്ധതികള്‍ ആരംഭിക്കാനും പൂര്‍ത്തിയാക്കാനും ഉണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സുരേഷ് പ്രഭു പുതിയ ട്രെയിനുകള്‍ പ്രഖ്യാപിക്കുമെന്നാണ് കേരളത്തില്‍ ബിജെപിയുടെ പ്രതീക്ഷ. ആവശ്യങ്ങളുടെ വലിയൊരു പട്ടിക തന്നെയാണ് കേരളം കേന്ദ്രത്തിന് മുമ്പില്‍ നല്‍കിയിരിക്കുന്നത്.

റെയില്‍ ബജറ്റുകളിലെ സ്ഥിരം അവഗണനക്കിടയിലും വലിയ പ്രതീക്ഷയോടെയാണ് കേരളം ഇത്തവണത്തെ ബജറ്റ് ഉറ്റു നോക്കുന്നത്. നാളുകളായി മുടങ്ങി കിടക്കുന്ന കഞ്ചികോട് കോച്ച് ഫാക്ടറി നിര്‍മ്മാണത്തിനും ചേര്‍ത്തലയിലെ വാഗണ്‍ നിര്‍മ്മാണ യൂണിറ്റിനുമായി ബജറ്റില്‍ തുക അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്കമാലി ശബരി പാത ഇപ്പോഴും പേപ്പറില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം, കോഴിക്കോട് റെയിലെ സ്‌റ്റേഷനുകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന പദ്ധതിയും സമാന സ്ഥിതിയില്‍ തന്നെ.

കേന്ദ്രസംസ്ഥാന സഹകരണത്തില്‍ തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള അതിവേഗ റയില്‍വേ പാതയക്കായി ബഡ്ജറ്റില്‍ തുക വിലയിരുത്തപെടുമെന്ന പ്രതീക്ഷയിലാണ് കേരളം. 125 കിലോമീറ്റര്‍ നീളുന്ന പാതയക്ക് 3,063 കോടി രൂപയാണ് ചിലവ്. കോട്ടയം നേമം എന്നിവടങ്ങളിലായി അനുവദിച്ച ടെര്‍മിനല്‍ കോച്ചുകളുടെ നിര്‍മ്മാണത്തിനായി തുക വകയിരുത്തുമെന്നാണ് കരുതുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനുകളുടെ നവീകരണത്തിനായി തുക അനുവദിക്കുമെന്നാണ് കരുതുന്നത്. കൊല്ലം കടക്കാവൂര്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങളോടെയുള്ള ചരക്ക് സൂക്ഷിപ്പ് കേന്ദ്രം അനുവദിച്ചേക്കും. കൂടാതെ കണ്ണൂരും കോഴിക്കോടും കോച്ച് സംഭരണശാല അനുവദിക്കണമെന്നും കേരളം ആവിശ്യപ്പെട്ടിട്ടുണ്ട്. വേണ്ടത്ര കോച്ചുകള്‍ ഇല്ലാത്തതിന്റെ അപര്യാപ്തത പരിഹരിക്കണമെന്നും കേരളം ആവശ്യമുയര്‍ത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News