കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സമരം തുടരുന്നു; അക്കാദമിക് വിഭാഗം ഫെബ്രുവരി 28 വരെ അടച്ചു

കാസര്‍കോട്: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ അക്കാദമിക് വിഭാഗം ഫെബ്രുവരി 28 വരെ അടച്ചു. ഹോസ്റ്റല്‍ഫീസ് വര്‍ദ്ധന, മെരിറ്റ് സ്‌കോളര്‍ഷിപ്പ് ഭാഗീകമായി വെട്ടിക്കുറക്കാനുള്ള നീക്കം എന്നിവയില്‍ പ്രതിഷേധിച്ചു വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയതിനെ തുടര്‍ന്നാണ് ഈ നടപടി.

ആവശ്യങ്ങള്‍ ഉന്നയിച്ചു സംയുക്ത വിദ്യാര്‍ഥി ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ വിസി, രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നിവരെ കഴിഞ്ഞ ദിവസം ഉപരോധിച്ചു. തുടര്‍ന്ന് പൊലീസ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പ്രശ്‌നപരിഹാരം വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News