സോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തനം മസാല പടം പോലെ; കേരളാ പൊലീസ് അസോസിയേഷന്റെ പരാമര്‍ശം വിവാദമാകുന്നു

കൊച്ചി: സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെതിരെ കേരളാ പൊലീസ് അസോസിയേഷന്റെ രൂക്ഷവിമര്‍ശനം. അസോസിയേഷന്‍ സെക്രട്ടറി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍. മസാല പടം പോലെയാണ് കമ്മീഷന്റെ പ്രവര്‍ത്തനമെന്നും ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ക്ക് അപമാനമാണ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെന്നുമാണ് ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍.

കമ്മീഷന്റെ നടപടികള്‍ അപഹാസ്യകരമാണ്. കേരളീയ സമൂഹത്തെ മലീമസമാക്കുന്ന നിലപാടാണ് കമ്മീഷന്റേത്. സോളാര്‍ കേസ് പ്രതി സരിതാ എസ് നായരെ കമ്മീഷന്‍ മഹത്വവത്ക്കരിക്കുകയാണെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here