സഞ്ജയ് ദത്ത് ജയില്‍ മോചിതനായി; മോചനം 42 മാസത്തെ ജയില്‍ വാസത്തിന് ശേഷം; നടപടി പക്ഷപാതപരമെന്ന് ആരോപിച്ച് യേര്‍വാഡ ജയിലിന് മുന്നില്‍ പ്രതിഷേധം

മുംബൈ: ആയുധം കൈവശംവച്ച കേസില്‍ യേര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ നടന്‍ സഞ്ജയ് ദത്ത് ജയില്‍ മോചിതനായി. 42 മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സഞ്ജയ് ദത്ത് പുറത്തിറങ്ങിയത്. ഭാര്യ മാന്യതയും കുട്ടികളും അടുത്ത ബന്ധുക്കളും അദ്ദേഹത്തിനെ സ്വീകരിക്കാന്‍ ജയിലിലെത്തി.

1993ലെ മുംബൈ സ്‌ഫോടന പരമ്പരയുടെ സമയത്ത് അനധികൃതമായി ആയുധം കൈവശംവച്ച കേസില്‍ അഞ്ച് വര്‍ഷം തടവാണ് സഞ്ജയ് ദത്തിന് വിധിച്ചത്. ഒക്ടോബര്‍ വരെ ജയിലില്‍ കഴിയേണ്ടിയിരുന്ന സഞ്ജയ് ദത്തിനെ നല്ലനടപ്പ് പരിഗണിച്ചാണ് ജയില്‍ അധികൃതര്‍ മോചിപ്പിച്ചത്. 2013ലാണ് മുംബൈ സ്‌ഫോടന പരമ്പര കേസില്‍ എസ്‌സി ഓര്‍ഡര്‍ പ്രകാരം സഞ്ജയ് ദത്തിനെ യേര്‍വാഡ ജയിലിലടച്ചത്.

അതേസമയം, സഞ്ജയ് ദത്തിന്റെ ശിക്ഷ ഇളവ് ചെയ്തതിനെതിരെ ജയിലിന് മുന്നില്‍ വന്‍പ്രതിഷേധമാണ് നടക്കുന്നത്. നടപടി പക്ഷപാതപരമാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. മുദ്രാവാക്യങ്ങളുമായി ജയിലിന് മുന്നില്‍ തടിച്ചുകൂടിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.  

സഞ്ജയ് ദത്തിനെ ശിക്ഷാ കാലാവധി തികയും മുമ്പേജയില്‍മോചിതനാക്കുന്നതിനെതിരെ ഹര്‍ജിയുമായി മുംബൈ സ്വദേശി രംഗത്തെത്തി. നടപടി പക്ഷപാതപരമാണെന്നു ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതിയിലാണ് പ്രദീപ് ഭാലേക്കര്‍ എന്നയാള്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel